ഷാര്‍ജ: രാജ്യാന്തര സന്തോഷ ദിനത്തില്‍ അതിവേഗ സേവനം നടത്തി ഷാര്‍ജ പൊലീസ്. ഗതാഗത കുരുക്കില്‍പ്പെട്ട പ്രസവ വേദനയില്‍പുളയുകയായിരുന്ന യുവതിയെ സുരക്ഷിതമായി പൊലീസ് ആശുപത്രിയിലെത്തിച്ചു. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഭര്‍ത്താവ്.
ഷാര്‍ജ-ദുബൈ റോഡിലെ ഗതാഗതക്കുരുക്കില്‍പ്പെട്ടതോടെ ഇവര്‍ക്ക് മുന്നോട്ട് പോകാനായില്ല. തുടര്‍ന്ന് ഭര്‍ത്താവ് പൊലീസ് സഹായം തേടി. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം പൊലീസ് വാഹനമെത്തി യുവതിയെയും ഭര്‍ത്താവിനെയും കൊണ്ട് ആശുപത്രിയിലേക്കു പായുകയായിരുന്നു.
ആശുപത്രിയിലെത്തി മൂന്നു മിനിറ്റിനകം യുവതി പ്രസവിക്കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന സന്തോഷവാര്‍ത്ത ഷാര്‍ജ പൊലീസാണ് പുറത്തുവിട്ടത്. ഒപ്പം പൊലീസ് എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടെന്ന സന്ദേശവും ഇവര്‍ക്ക് ലഭിച്ചു.