രാത്രിയില്‍ നിങ്ങള്‍ ഇങ്ങനെ ഫോണ്‍ ഇപയോണിക്കുന്നവരാണോ……എന്നാല്‍ ഒന്ന് സൂക്ഷിച്ചോ

0
41

കൊച്ചി:നല്ല ആരോഗ്യത്തിന്റെ പ്രധാനഘടകമാണ് നല്ല ഉറക്കം. എന്നാല്‍ സ്മാര്‍ട്ട് ഫോണിന്റെ വരവോടെ പലപ്പോഴും ഉറങ്ങുന്ന നേരത്ത് ഫോണില്‍ നോക്കി ഏറെ നേരം വൈകിയേ നാം ഉറങ്ങാറുള്ളു. എന്നാല്‍ ഉറക്കം കുറയുന്നതോടെ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാതെ വരുന്നു. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും.

കാര്യങ്ങള്‍ പഠിച്ചെടുക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കാതെ വരും. ഉറക്കകുറവ് ഡിപ്രഷന് വരെ കാരണമാകുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ബ്ലൂ ലൈറ്റ് എക്സ്പോഷര്‍ അധികമാകുന്നത് ക്യാന്‍സറിന് വരെ കാരണമാകും.

ബ്ലൂ ലൈറ്റ് എക്സ്പോഷര്‍ ഉറക്കം കുറക്കും. ഇതോടെ ശരീരം സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഉദ്പാദിപ്പിക്കും. ഇത് ചര്‍മ്മം ചുളിയുന്നതിനും പ്രായം തോന്നിക്കുനന്തിനും കാരണമാകും. ബ്ലൂ ലൈറ്റ് കണ്ണിലെ റെറ്റിനയെ ബാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

രാത്രിയില്‍ ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ ഉപയോഗം നിര്‍ത്താന്‍ ശ്രദ്ധക്കണം. രാത്രി മൊബൈല്‍ ഉപയോഗിക്കുകയാണെങ്കില്‍ കഴിവതും മൊബൈല്‍ ബ്രൈറ്റ്നസ്സ് കുറച്ചുവെക്കാന്‍ ശ്രദ്ധിക്കുക.

Leave a Reply