Sunday, November 24, 2024
HomeLatest Newsരാമക്ഷേത്രം: പരസ്യപ്രസ്താവനകള്‍ വിലക്കി കോണ്‍ഗ്രസ്

രാമക്ഷേത്രം: പരസ്യപ്രസ്താവനകള്‍ വിലക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്കുള്ള ക്ഷേത്രനിര്‍മാണസമിതിയുടെ ക്ഷണം സ്വീകരിക്കുന്നതില്‍ ഇനിയും തീരുമാനംപറയാതെ കോണ്‍ഗ്രസ്.വിഷയത്തില്‍ കരുതലോടെ നീങ്ങിയാല്‍മതിയെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. ക്ഷണം കിട്ടിയെന്നും ഇക്കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേഷ് വ്യക്തമാക്കി. അതേസമയം, അയോധ്യ വിഷയത്തില്‍ പരസ്യപ്രതികരണം പാടില്ലെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാനഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ക്ഷണം രാഷ്ട്രീയചര്‍ച്ചയാക്കിയത് ബി.ജെ.പി.യുടെ കുരുക്കാണെന്നാണ് എ.ഐ.സി.സി. നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത് മനസ്സിലാക്കിവേണം വിഷയത്തിലിടപെടാനെന്നാണ് ഒരുവിഭാഗം നേതാക്കളുടെ നിലപാട്. മതത്തെ രാഷ്ട്രീയവത്കരിക്കാന്‍ അയോധ്യയെ ബി.ജെ.പി. ആയുധമാക്കുന്നുവെന്ന പ്രചാരണം ശക്തമായി ഉന്നയിച്ചുകൊണ്ടുതന്നെ ഉദ്ഘാടനച്ചടങ്ങില്‍ അവസാനനിമിഷം മുതിര്‍ന്നനേതാക്കള്‍ പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്.ക്ഷണം സ്വീകരിക്കാതിരുന്നാല്‍ അത് ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിനെതിരേ ബി.ജെ.പി. പ്രചാരണായുധമാക്കുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.ചടങ്ങില്‍ പങ്കെടുക്കുന്നത് കേരളമടക്കമുള്ള ദക്ഷിണേന്ത്യയില്‍ ദോഷംചെയ്യുമെന്ന തിരിച്ചറിവും പാര്‍ട്ടിനേതൃത്വത്തിനുണ്ട്. പങ്കെടുക്കരുതെന്ന് കഴിഞ്ഞദിവസം കെ. മുരളീധരന്‍ എം.പി. പരസ്യമായി പറഞ്ഞത് കൂടുതല്‍ സമ്മര്‍ദമേറ്റി. സമസ്തയുടെ മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗവും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments