Monday, November 25, 2024
HomeLatest Newsരാഹുല്‍ ഗാന്ധിക്കു തിരിച്ചടി; മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്നു കോടതി

രാഹുല്‍ ഗാന്ധിക്കു തിരിച്ചടി; മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്നു കോടതി

സൂറത്ത്:മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമര്‍ശത്തെച്ചൊല്ലിയുള്ള മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്നു ഗുജറാത്ത് കോടതി. സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മോദി എന്ന പേരുകാര്‍ക്ക് എതിരായ രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി നല്‍കിയ ഹര്‍ജിയിലാണ് വിധി.

വിധി പറയുന്നതിനു മുമ്പായി രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് താക്കൂര്‍, അമിത,് ചാവ്ഡ, അര്‍ജുന്‍ മോദ്‌വാഡിയ എന്നിവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.

കര്‍ണാടകയിലെ കോലാറില്‍ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശം മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതി.

കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വെര്‍മ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്. 2021 ഒക്ടോബറില്‍ കോടതിയില്‍ ഹാജരായ രാഹുല്‍, പ്രസ്താവനയില്‍ കുറ്റബോധമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

രാഹുല്‍ നടത്തിയ പ്രസംഗത്തിന്റെ സിഡിയും പെന്‍െ്രെഡവും തെളിവായി ഉണ്ടന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ മൊത്തം മോദി സമൂഹത്തെയും അധിക്ഷേപിക്കുന്നതാണെന്നും പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ വാദിച്ചു. സിആര്‍പിസി 202ാം വകുപ്പ് പ്രകാരമുള്ള നിയമനടപടികള്‍ പാലിക്കാത്തതിനാല്‍ കോടതി നടപടിയില്‍ തുടക്കം മുതല്‍ പിഴവുണ്ടെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ വാദിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments