രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും; മികച്ച സുരക്ഷ ഉറപ്പാക്കാമെന്ന് സുരക്ഷാ ഏജന്‍സികള്‍

0
35

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപ്പോരയിലെ നമ്പാല്‍ മേഖലയില്‍ നിന്ന് രാവിലെ 9 മണിക്കാണ് യാത്ര പുറപ്പെടുന്നത്. തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ ഉണ്ടാവുന്ന മേഖലയിലൂടെയാണ് ഇന്നത്തെ രാഹുല്‍ ഗാന്ധിയുടെ യാത്ര. മികച്ച സുരക്ഷ ഉറപ്പാക്കാമെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു. യാത്രയില്‍ വലിയ സ്ത്രീ പങ്കാളിത്തമുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ ജമ്മുകശ്മീര്‍ പൊലീസിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെയും ഒപ്പമുള്ളവരുടേയും സുരക്ഷ ഉറപ്പാക്കാത്തതുകൊണ്ടാണ് ജോഡോ യാത്ര താത്ക്കാലികമായി പിന്‍വലിക്കേണ്ടി വന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. സുരക്ഷാ ചുമതലയിലുള്ള സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിന്മാറിയ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്ന ഭാരത് ജോഡോ യാത്രയാണ് ഇന്ന് പുനരാരംഭിക്കുന്നത്.

Leave a Reply