രാഹുല്‍ മാങ്കൂട്ടത്തിലിനെ കുരുക്കാന്‍ വീണ്ടും പൊലീസ്; പൂജപ്പുരയിലെ സ്വീകരണത്തിന് കേസ്

0
27

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. പൂജപ്പുര ജയിലിന് മുന്നില്‍ സ്വീകരണം ഒരുക്കിയതിനാണ് കേസ്.12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി. രാഹുല്‍ മാങ്കൂട്ടത്തിലാണ് രണ്ടാം പ്രതി. കണ്ടാലറിയുന്ന 200 ഓളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട് ഗതാഗതം തടസപ്പെടുത്തിയെന്നും പൊതുജനസമാധാനം തകര്‍ത്തുവെന്നുമാണ് എഫ്‌ഐആര്‍. ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനമുണ്ടാക്കിയെന്നും സര്‍ക്കാര്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തുവെന്നും എഫ്‌ഐആറില്‍ പറയുന്നു. പൊലീസ് ആജ്ഞ ലംഘിച്ചു ന്യായവിരുദ്ധ പ്രവര്‍ത്തി നടത്തിയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.രാഹുല്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പൂജപ്പുര ജയിലിന് മുന്നില്‍ സ്വീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ നിരതന്നെയുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പം ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ്, ഷാഫി പറമ്പില്‍ എംഎല്‍എ, പിസി വിഷ്ണുനാഥ് തുടങ്ങിയവരും സ്വീകരിക്കാനെത്തിയിരുന്നു.ഫാസിസ്റ്റ് സര്‍ക്കാരിനെതിരായ പോരാട്ടം തുടരുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരിന്നു. പിണറായി കിരീടം താഴെ വയ്ക്കണം. ജനങ്ങള്‍ പിന്നാലെയുണ്ട്. ഇനിയും സമരം കൊണ്ട് ജയില്‍ നിറക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു.

Leave a Reply