Sunday, January 19, 2025
HomeNewsKeralaരാഹുൽ ഗാന്ധിക്കെതിരായ ട്വീറ്റുമായി സുരേന്ദ്രൻ; 'ലൈക്ക്' ചെയ്ത് അനിൽ ആന്റണി

രാഹുൽ ഗാന്ധിക്കെതിരായ ട്വീറ്റുമായി സുരേന്ദ്രൻ; ‘ലൈക്ക്’ ചെയ്ത് അനിൽ ആന്റണി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ട്വീറ്റിന് അനിൽ ആന്റണിയുടെ ‘ലൈക്ക്’. രാഹുൽ ഗാന്ധിക്കെതിരെ വിമർശനമുന്നയിച്ച ട്വീറ്റാണ് അനിൽ ആന്റണി ലൈക്ക് ചെയ്തതെന്നുള്ളതാണ് കൗതുകകരമായ കാര്യം. രാഹുൽഗാന്ധിയും കൂട്ടരും ദേശവിരുദ്ധ നിലപാട് സ്വീകരിക്കുന്നവരാണെന്നാണ് സുരേന്ദ്രന്റെ ട്വീറ്റ്. ബിബിസിക്കെതിരായ അനിൽ ആൻറണിയുടെ ട്വീറ്റ് ഷെയർ ചെയ്തു കൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ വിമർശനം.ബിബിസിക്കെതിരെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി വീണ്ടും ഇന്ന് രംഗത്ത് വന്നിരുന്നു. കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും, ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്തിട്ടുണ്ട് എന്നും അനിൽ കുറ്റപ്പെടുത്തി. കോൺഗ്രസിനെ കൂടാതെ ജയ്റാം രമേശ് ,സുപ്രിയ ഷിൻറ്റെ തുടങ്ങിയ നേതാക്കളെ ടാഗ് ചെയ്താണ് അനിൽ ആൻറണിയുടെ ട്വീറ്റ്. ബിബിസി ഡോക്യുമെൻററിയെ അനുകൂലിച്ച കോൺഗ്രസ് നിലപാടിനെ പരിഹസിച്ചുകൊണ്ടാണ് അനിൽ ആൻറണിയുടെ പുതിയ ട്വീറ്റ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments