Saturday, October 5, 2024
HomeNewsKeralaറബര്‍ വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയില്‍ ഇല്ല: കേന്ദ്രസര്‍ക്കാര്‍

റബര്‍ വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയില്‍ ഇല്ല: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:  റബര്‍ വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ ഡീന്‍ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര വാണിജ്യകാര്യസഹമന്ത്രി അനുപ്രിയ പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇറക്കുമതി നിയന്ത്രിക്കുന്നതിനായി നികുതി 20 ല്‍ നിന്നും 30 ശതമാനമായി ഉയര്‍ത്തിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 

ഇറക്കുമതി ചെയ്ത റബര്‍ ആറുമാസത്തിനകം ഉപയോഗിക്കണം. കോമ്പൗണ്ട് റബറിന്റെ കസ്റ്റംസ് ഡ്യൂട്ടി 10 ല്‍ നിന്നും 25 ശതമാനം ആക്കിയതായും മന്ത്രി അറിയിച്ചു. റബര്‍ കര്‍ഷകര്‍ക്ക് ടാപ്പിങ്ങിനും ലാറ്റക്‌സ് നിര്‍മ്മാണത്തിനുമായി പരിശീലന പരിപാടി റബര്‍ ബോര്‍ഡ് വഴി നടത്തുമെന്നും മന്ത്രി പറഞ്ഞു. 

റബര്‍ വില 300 രൂപയാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.  റബ്ബര്‍ കിലോയ്ക്ക് 300 രൂപ ഉറപ്പാക്കിയാല്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാനത്ത് എം പിമാരില്ലെന്ന വിഷമം മാറ്റിത്തരുമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശമാണ്  വിവാദമായത്. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments