Monday, July 8, 2024
HomeNewsKeralaറബർ ആക്ട് ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം വഞ്ചനയെന്ന് സജി മഞ്ഞക്കടമ്പൻ

റബർ ആക്ട് ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം വഞ്ചനയെന്ന് സജി മഞ്ഞക്കടമ്പൻ

റബ്ബര്‍ കാർഷിക മേഖലയെ ഗുണപരമായ രീതിയില്‍ നിയന്ത്രിക്കുന്നതിലും കര്‍ഷക പരിരക്ഷ ഉറപ്പുവരുത്തുന്നതിലും നിര്‍ണായക സ്വതിനം ചെലുത്തിയിരുന്ന റബ്ബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്ന വിധത്തില്‍ 1947ലെ റബ്ബര്‍ ആക്റ്റ് ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം റബർ കർ ഷക വഞ്ചന യാണെന്ന് കേരളാ കോൺഗ്രസ് (എം ) കോട്ടയം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

വിലത്തകര്‍ച്ചയും അനിയന്ത്രിതമായ റബ്ബര്‍ ഇറക്കുമതിയും മൂലം ദുരിതമനുഭവിക്കുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് ഈ നിയമഭേദഗതി മൂലം റബർ കൃഷി ഉപേക്ഷിക്കേണ്ട സഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നും സജി അഭിപ്രായപ്പെടു.

കേരളാ യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിലിന്റെ അദ്ധ്യക്ഷതയിൽ കോട്ടയത്ത് ചെർന്ന ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം.

റബ്ബര്‍ കര്‍ഷകരെ ദ്രോഹിക്കുന്ന തെറ്റായ ഈ നടപടിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പിന്തിരിയണമെന്നും,
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും സജി ആവശ്യപ്പെട്ടു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments