മുവാറ്റുപുഴ: ലക്ഷകണക്കായ റബർ കർഷകരെ കേരളത്തിലെയും കേന്ദ്രത്തിലെയും ഭരണകൂടങ്ങൾ മറന്നുപോയിരിക്കുകയാണെന്നും കടുത്ത നിക്ഷേതന്മക സമീപനമാണ് സർക്കാരുകളുടെ ഭാഗത്തുനിന്നുo ഉണ്ടാകുന്നതെന്നും കേരളകോൺഗ്രസ് നേതാവ് കെ ഫ്രാൻസിസ് ജോർജ്.
കേരളകോൺഗ്രസ് മുവാറ്റുപുഴ നിയോജകമണ്ഡലം നേതൃയോഗം ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഫ് സർക്കാർ റബർ കർഷകർക്കായി തുടക്കം കുറിച്ച വില സ്ഥിരത ഫണ്ട് പുനഃസ്ഥാപിക്കാൻ ഏഴു വർഷം കഴിഞ്ഞ ഇടതുസർക്കാർ ഇതുവരെ തയാറായിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്തു എൽ.ഡി.എഫ് നടത്തിയ വാഗ്‌ദാനമായ 170 രൂപ താങ്ങുവില പ്രകാരം കർഷകരിൽനിന്നും റബർ സംഭരിക്കുമെന്ന പ്രഖ്യപനം നാപ്പിലാക്കാതെ വഞ്ചിക്കുകയാണെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
തുടർന്ന് നടന്ന പാർട്ടി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് യോഗത്തിൽ സേവി കുരിശുമുട്ടിൽ അധ്യക്ഷതവഹിച്ചു അഡ്വ ഷൈസൺ പി മാങ്ങഴയെ പാർട്ടി നിയോജകമണ്ഡലം പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുത്തു. മുൻ എം ൽ എ ജോണി നെല്ലൂർ , ജോസ് വള്ളമാറ്റo , പായിപ്ര കൃഷ്ണൻ , ജിസൻ ജോർജ് , അഡ്വ കെ എം ജോർജ് , പ്രഫ ജോസ് അഗസ്റ്റിൻ , രാജു കണിമറ്റo , ബേബി വട്ടക്കുന്നേൽ , ജോളി നെടുങ്കല്ലേൽ , റബ്ബി ജോസ് ,റോയി മുണ്ടനാട്ട്, ടോമി പാലമല, ജേക്കബ് തോമസ് ഇരമംഗലത്തു, സോജൻ പിട്ടപ്പള്ളി, ജോസ് കുര്യാക്കോസ് , ഫ്രാൻസിസ് ഇലഞ്ഞെടത് , വിനോദ് ജോസഫ് , ജോബിൻ കണ്ണത്തുകുഴി , തേജസ് തറയിൽ തുടങ്ങിയവർ പ്രസംഗിച്ചു