റഷ്യയെ തകര്‍ത്ത് ഉറുഗ്വെ ഗ്രൂപ്പ് എ ചാംപ്യന്മാര്‍, ഈജിപ്തും സഊദിയും പുറത്ത്

0
29

സാമറ അറീന: ഫിഫ ലോകകപ്പ് ഗ്രൂപ്പ്തല ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. ഗ്രൂപ്പ് എയില്‍ റഷ്യയെ പിന്നിലാക്കി ഉറുഗ്വെ ചാംപ്യന്മാരായി. ഒന്‍പത് പോയിന്റുകളാണ് ഉറുഗ്വെ നേടിയത്.

അവസാന മത്സരത്തില്‍ ഉറുഗ്വെ ഏകപക്ഷീയമായ മൂന്നുഗോള്‍ വിജയം സ്വന്തമാക്കിയതോടെയാണിത്. ആറു പോയിന്റുകളുമായി റഷ്യയാണ് രണ്ടാം സ്ഥാനക്കാര്‍. അതേസമയം, സഊദിയും ഈജിപ്തും ലോകകപ്പിലെ അവസാന മത്സരം കളിച്ച് പുറത്തായി.

ഈജിപ്തിനെ ഒരു ഗോളിന് തോല്‍പ്പിച്ച് വിജയം കൊയ്താണ് അഭിമാന പോരാട്ടത്തില്‍ സഊദി വിജയിച്ചത്. ആദ്യ ഗോളിനൊപ്പം ആദ്യ വിജയവും സഊദി കൊയ്‌തെടുത്തു. മൂന്നു പോയിന്റുകള്‍ നേടാനും സഊദിക്കായി. ഈജിപ്തിനാവട്ടേ പോയിന്റുകളുമില്ല.

ഇനി ഉറുഗ്വെ ഗ്രൂപ്പ് ബി യിലെ റണ്ണറപ്പുമായി സോച്ചിയില്‍ ഏറ്റുമുട്ടും. ഈമാസം 30നാണ് ഈ മത്സരം. ജൂലൈ ഒന്നിന് മോസ്‌കോയില്‍ നടക്കുന്ന മത്സരത്തില്‍ റഷ്യ, ഗ്രൂപ്പി ബിയിലെ വിജയിയുമായി ഏറ്റുമുട്ടും.

Leave a Reply