ചുരുങ്ങിയ കാലം കൊണ്ടുതന്നെ ബോളിവുഡില്‍ തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് ആലിയഭട്ട്. ഉഡ്താ പഞ്ചാബ്, ഹൈവേ തുടങ്ങിയ ചിത്രങ്ങള്‍ ആലിയയുടെ കരിയറില്‍ തന്നെയുള്ള പ്രധാന നാഴികകല്ലുകളാണ്.
ഇപ്പോഴിതാ പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കുന്ന മേക്ക് ഓവറിലാണ് റാസി എന്ന പുതിയ ചിത്രത്തില്‍ ആലിയ പ്രത്യക്ഷപ്പെടുന്നത്. പാകിസ്ഥാനിലേക്ക് വിവാഹം ചെയ്യപ്പെട്ട കാശ്മീരി പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ ഇന്ത്യന്‍ ചാരയായിട്ടാണ് ആലിയ പ്രത്യക്ഷപ്പെടുന്നത്.
1971 കളിലെ ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്‌നങ്ങളാണ് റാസിയിലൂടെ പറയുന്നത്. പാകിസ്ഥാനിലെത്തുന്ന ആലീയയുടെ കഥാപാത്രം സ്വന്തം രാജ്യത്തിനായി ഒരു ചാരയുടെ വേഷം കെട്ടേണ്ടി വരുന്ന അവസ്ഥയാണ് റാസി പറയുന്നത്.
ചിത്രത്തിന്റെ ട്രെയിലറിലൂടെ ഗ്ലാമറസ് റോളുകള്‍ മാത്രമല്ല തനിക്കനിയോജ്യമാകുന്നതെന്നും ആലിയ തെളിയിച്ചിരിക്കുകയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.
ഒന്നര മിനിറ്റുള്ള ട്രെയിലറില്‍ ചിത്രത്തിന്റെ കഥാപശ്ചാത്തലം പറയുന്നുണ്ട്. പാകിസ്ഥാന്‍ പട്ടാളക്കാരന്റെ ഭാര്യയായെത്തുന്ന കാശ്മീരി പെണ്‍കുട്ടിയും പിന്നീട് തന്റെ രാജ്യത്തിനായി നടത്തുന്ന അവള്‍ നടത്തുന്ന കഠിനാധ്വാനവും ട്രെയിലറിന്റെ ഭാഗമാണ്.
ഒരേസമയം പട്ടാളക്കാരന്റെ ഭാര്യയും അതേസമയം ആരുമറിയാതെ വിവിധ ആയുധങ്ങളില്‍ പ്രാവീണ്യം നേടുന്ന ഒരുദ്യോഗസ്ഥ എന്ന രീതിയിലും ആലിയയുടെ വേഷപ്പകര്‍ച്ച ശ്രദ്ധിക്കപ്പെടുന്നു.
മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹരീന്ദര്‍ സിംഗ് സിക്കയുടെ പുസ്തകമായ സെഹ്മത്തിന്റെ ദൃശ്യാവിഷ്‌കാരമാണ്. ആലിയയെ കൂടാതെ വിക്കി കൗശല്‍ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.<iframe width=”640″ height=”360″ src=”https://www.youtube.com/embed/YjMSttRJrhA?ecver=1″ frameborder=”0″ allow=”autoplay; encrypted-media” allowfullscreen></iframe>