Sunday, September 29, 2024
HomeMoviesMovie Newsറിമയുടെയും ഗീതു മോഹന്‍ദാസിന്റെയും രാജിക്കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇടവേള ബാബു; രാജി പ്രഖ്യാപിച്ചതല്ലാതെ ഒരുകാര്യവും അവര്‍...

റിമയുടെയും ഗീതു മോഹന്‍ദാസിന്റെയും രാജിക്കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇടവേള ബാബു; രാജി പ്രഖ്യാപിച്ചതല്ലാതെ ഒരുകാര്യവും അവര്‍ അറിയിച്ചിട്ടില്ല

കൊച്ചി: ദിലീപിനെ തിരിച്ചെടുത്ത വിഷയവുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങളായ നാല് നടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവച്ചുവെന്ന വാര്‍ത്തകള്‍ തള്ളി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും രംഗത്ത്. ദിലീപ് വിവാദത്തില്‍ പ്രതിഷേധിച്ച് നടിമാരായ ഭാവനയും രമ്യാ നമ്പീശനും മാത്രമാണ് അമ്മയില്‍ നിന്നും രാജിവച്ചതെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇടവേള ബാബുവും ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ രാജിക്കത്ത് ഇതുവരെ അമ്മയ്ക്ക് ലഭിച്ചിട്ടില്ലെന്നും രാജി പ്രഖ്യാപിച്ചതല്ലാതെ ഒരുകാര്യവും അവര്‍ അമ്മയുടെ നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നുമാണ് ഇടവേള ബാബു വ്യക്തമാക്കുന്നത്. ഭാവനയുടെയും രമ്യാ നമ്പീശന്റെയും രാജിക്കത്ത് ഇ-മെയില്‍ വഴി ലഭിച്ചുവെന്നും അമ്മ നേതൃത്വം സ്ഥിരീകരിക്കുന്നുണ്ട്.

ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവച്ചുവെന്നും കൂടുതല്‍ നടിമാര്‍ രാജിവയ്ക്കുമെന്നുമാണ് ഡബ്ല്യുസിസി അറിയിച്ചിരുന്നത്. ദിലീപ് വിഷയത്തില്‍ നടിമാര്‍ക്ക് പൊതുസമൂഹത്തിന്റെ ശക്തമായ പിന്തുണ ലഭിക്കുകയായും ചെയ്തിരുന്നു. രണ്ടു പേര്‍ മാത്രമാണ് രാജിവച്ചതെന്ന അമ്മയുടെ വെളിപ്പെടുത്തലിനോട് ഡബ്ല്യുസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദിലീപ് വിഷയത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ താരസംഘടനയുടെ അവയ്‌ലബില്‍ എക്‌സിക്യൂട്ടീവ് യോഗം തിങ്കളാഴ്ച കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എന്ന് യോഗം ചേരണമെന്ന വിഷയമാണ് തിങ്കളാഴ്ച പരിഗണിച്ചത്. ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ സന്പൂര്‍ണ എക്‌സിക്യൂട്ടീവ് ചേരാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്. ശേഷം അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments