തിരുവനന്തപുരം: തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നതായി പിന്നണി ഗായിക റിമി ടോമി. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കവേയാണ് തന്റെ കുഞ്ഞുന്നാളിലെ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് റിമി ഓര്‍മ്മകള്‍ പങ്കുവെച്ചത്. റിയാലിറ്റി ഷോയുടെ വേദിയില്‍ ഒരു മത്സരാര്‍ഥി, കണ്ണാം തുമ്പി പോരാമോ എന്ന ഗാനം ആലപിച്ചപ്പോഴാണ് റിമി ഇക്കാര്യം പ്രേക്ഷകരോട് പറഞ്ഞത്.’ഊട്ടിയില്‍ താമസിച്ചിരുന്ന കാലത്തായിരുന്നു സംഭവം. കുഞ്ഞുന്നാളില്‍ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഭിക്ഷാടകനായ ഒരാള്‍ അവിടെ വന്നു. എന്നെ വിളിച്ചു. ഞാന്‍ പിന്നാലെ പോയി. എന്നിട്ട് ഒരു വെയിറ്റിംഗ്് ഷെഡ്ഡില്‍ നില്ക്കുമ്പോള് പപ്പയുടെ കൂട്ടുകാരന് കണ്ടു. എന്നെ മനസ്സിലായതിനാല്‍ അദ്ദേഹം വീട്ടിലെത്തിച്ചുവെന്നും റിമി പറഞ്ഞു