റിലീസിന് പിനന്നാലെ കമ്മാര സംഭവത്തിന്റെ പുതിയ ട്രെയിലര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

0
30

മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ദിലീപ് ചിത്രം കമ്മാര സംഭവത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. രാമലീലയുടെ വന്‍ വിജയത്തിന് ശേഷം ദിലീപിന്റേതായി എത്തിയ ചിത്രമാണ് കമ്മാരസംഭവം.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് ദിലീപ് എത്തുന്നത്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

Leave a Reply