Saturday, November 23, 2024
HomeNewsKeralaറേഡിയോ ജോക്കി രാജേഷിന്റെ വധം: അലിഭായി കസ്റ്റഡിയില്‍; പോലീസ് പിടികൂടിയത് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന്‌

റേഡിയോ ജോക്കി രാജേഷിന്റെ വധം: അലിഭായി കസ്റ്റഡിയില്‍; പോലീസ് പിടികൂടിയത് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന്‌

തിരുവനന്തപുരം: മുന്‍ റേഡിയോജോക്കി രാജേഷ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി സ്വാലിസ് ബിന്‍ ജലാല്‍ എന്ന അലിഭായിയെ കസ്റ്റഡിയില്‍ എടുത്തു. ഖത്തറില്‍ നിന്നും കേരളത്തില്‍ ഇറങ്ങിയതിന് തൊട്ടു പിന്നാലെയായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് അലിഭായിലെ പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. ഖത്തറിലേക്ക് കടന്ന ഇയാളെ വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കുകയായിരുനന്നു.

ഖത്തറില്‍ നിന്നും വേറെ പേരിലായിരുന്നു ഇയാള്‍ തിരുവനന്തപുരത്തെത്തിയത്. ഇന്ന് നാട്ടിലെത്തുമെന്ന് നേരത്തേ മണത്തറിഞ്ഞ പോലീസ് പ്രമുഖ വിമാനത്താളത്തിലെല്ലാം ഇയാളുടെ ചിത്രത്തോടെയുള്ള ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് രാജേഷിനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍ സ്വീകരിക്കുകയും കൃത്യം നടത്തുകയും ചെയ്തത് അലിഭായിയാണെന്നാണ് പോലീസ് പറയുന്നത്. രാജേഷിനെ കൊലപ്പെടുത്താന്‍ മാത്രം നാട്ടിലെത്തുകയും കൃത്യം നടത്തി ബാംഗ്‌ളൂരു വഴി കാഠ്മണ്ഡുവിലേക്കും അവിടെ നിന്നും ഗള്‍ഫിലേക്കും പോകുകയായിരുന്നു. ഇതോടെയാണ് പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടുകയും അവര്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇരിക്കുകയായിരുന്നു.

ഖത്തറിലുള്ള അലിഭായിയെ കേരളത്തില്‍ എത്തിക്കാന്‍ പോലീസ് ശ്രമം നടത്തി വരികയായിരുന്നു. ഇതിനായി ഇന്റര്‍പോളിന്റെ സഹായവും തേടിയിരുന്നു. റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് ഉറപ്പായതോടെയാണ് അലിഭായി കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് സൂചനയുണ്ട്.

ഖത്തറില്‍ നിന്നുള്ള വ്യവസായിയുടെ ക്വട്ടേഷനാണ് ഇതെന്നാണ് സൂചനകള്‍. സംഭവത്തില്‍ ഖത്തര്‍ വ്യവസായി അബ്ദുള്‍ സത്താറിനെ പിടികൂടാനും പോലീസ് ഇന്റര്‍ പോളിന്റെ സഹായം തേടിയേക്കുമെന്ന് സൂചനയുണ്ട്. കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജേഷിന്റെ വനിതാസുഹൃത്തിനെയും ചോദ്യം ചെയ്‌തേക്കും. ഇവര്‍ക്കും ക്വട്ടേഷന്‍ നല്‍കിയയാള്‍ എന്ന് പോലീസ് കരുതുന്ന മുന്‍ ഭര്‍ത്താവ് ഖത്തര്‍ വ്യവസായി സത്താറിനും ഗള്‍ഫില്‍ സഞ്ചാരവിലക്ക് ഉള്ളതിനാല്‍ ഇരുവരെയും നേരിട്ട് കണ്ട് മൊഴിയെടുക്കാനും പോലീസിന് ഉദ്ദേശമുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments