പാരഗ്വായ്
വ്യാജ പാസ്‌പോർട്ടുമായി രാജ്യത്ത് പ്രവേശിച്ചെന്ന കേസിൽ വിചാരണ തടവുകാരായി ജയിലിൽ കഴിഞ്ഞിരുന്ന ബ്രസീൽ മുൻ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോയെയും സഹോദരൻ റോബെർട്ടോയെയും കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധി മൂലം ജയിൽ മോചിതരാക്കി. എന്നാൽ അസുൻസിയോണിലെ ആഡംബര ഹോട്ടലിൽ വിചാരണ കഴിയുന്നത് വരെ തുടരേണ്ടി വരും.

കഴിഞ്ഞ മാസം നാലാം തീയതിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒരു സന്നദ്ധ പ്രവർത്തനത്തിന്റെ പരിപാടിയിൽ സംബന്ധിയ്ക്കുവാനാണ് റൊണാള്ഡീഞ്ഞോ പാരാഗ്വൈയിൽ എത്തിയത്. 12 കോടി രൂപയാണ് ജാമ്യത്തിനായി ചെലവാക്കിയത്.