Wednesday, July 3, 2024
HomeNRIലണ്ടനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; അഞ്ച് പേര്‍ക്ക് പരിക്ക്

ലണ്ടനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; അഞ്ച് പേര്‍ക്ക് പരിക്ക്

ലണ്ടന്‍: ലണ്ടനിലെ റെയില്‍വേ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനില്‍ സ്‌ഫോടനം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ സംഭവം ഭീകരാക്രമണമല്ലെന്നും ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നുമാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.സൗത്ത് ഗേറ്റ് ട്യൂബ് സ്‌റ്റേഷനിലാണ് സ്‌ഫോടനം നടന്നത്. വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം.

പരിക്കേറ്റവരില്‍ രണ്ടു പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളുവെന്നും മറ്റ് മൂന്ന് പേരുടെ പരിക്കുകള്‍ നിസാരമാണെന്നും പൊലീസ് വ്യക്തമാക്കി. സ്ഥലത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments