കൊച്ചി:അമ്മ മഴവില്ല് മെഗാ ഷോയില്‍ വേദിയില്‍ നൃത്തം ചെയ്തു കൊണ്ടിരുന്ന മോഹന്‍ലാല്‍ താഴെ വീണത് ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. എന്നാല്‍ വീണിടത്തുനിന്നും ലാലേട്ടന്‍ എണീറ്റ് നൃത്തം തുടര്‍ന്നപ്പോള്‍ കൈയ്യടികളുടെ നിലക്കാത്ത ശബദ്മാണ് കേട്ടത്.
മോഹന്‍ലാല്‍ തെന്നിവീണതാകാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ലാലേട്ടന്‍ വീണതല്ല, വീഴ്ത്തിയതാണെന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോ കണ്ടാല്‍ മനസിലാകും. നമിത പ്രമോദിനും ഷംന കാസിമിനും ഹണി റോസിനുമൊപ്പം നൃത്തം ചെയ്യുകയായിരുന്നു ലാലേട്ടന്‍.
നമിതയും മോഹന്‍ലാലും ഡാന്‍സ് കളിച്ച് നീങ്ങവേ സ്റ്റേജിന്റെ ഇടതുവശത്ത് നിന്ന് ഹണിയും വരുന്നുണ്ടായിരുന്നു. ഇതിനിടയില്‍ നമിത ലാലേട്ടനെ പിടിച്ച് തളളി. ഇതേസമയം, ഹണി റോസ് സ്റ്റേജില്‍ തെന്നി വീണിരുന്നു. ഹണിയെ തട്ടി ലാലേട്ടനും താഴെ വീണു. ലാലേട്ടന്‍ താഴെ വീഴുന്നതു കണ്ട് ഷംന കാസിം പേടിച്ചുവെങ്കിലും ലാലേട്ടന്‍ എല്ലാവരെയും അതിശയപ്പെടുത്തി കൊണ്ട് എഴുന്നേറ്റ് നൃത്തം തുടര്‍ന്നു.
ലാലേട്ടനെ നമിത തളളിയിട്ടതാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നിലത്തുവീണ ഹണിയെ തട്ടിയാണ് ലാലേട്ടന്‍ വീണതെന്ന് പുതിയ വീഡിയോ കാട്ടിത്തരുന്നു.
മോഹന്‍ലാല്‍ വീണ വാര്‍ത്ത ആരാധകരെ ഒന്നടങ്കം ദുഃഖത്തിലാക്കിയിരുന്നു. വീഴ്ചയില്‍ അദ്ദേഹത്തിന് എന്തെങ്കിലും പരുക്ക് പറ്റിയോ എന്ന ചിന്തയായിരുന്നു ആരാധകര്‍ക്ക്. അതിന് മറുപടിയായി രാവിലെ തന്നെ മോഹന്‍ലാല്‍ തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.