ലിഗയുടെ മരണത്തില്‍ കസ്റ്റഡിയിലുള്ള 2 പേര്‍ കുറ്റം സമ്മതിച്ചതായി സൂചന, അറസ്റ്റ് ഉടന്‍ ; പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് മൊഴി

0
138

തിരുവനന്തപുരം: ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള 2 പര്‍ കുറ്റം സമ്മതിച്ചതായി സൂചന. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം. കസ്റ്റഡിയിലുള്ളത് പ്രദേശവാസികളാണ്. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്.

അതേസമയം ലിഗ കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത വാഴമുട്ടം സ്വദേശി ഹരിയെ അന്വേഷണസംഘം വിട്ടയച്ചു. തെളിവുകളുടെ അഭാവത്തിലാണ് ഇയാളെ വിട്ടയച്ചത്. ആന്തരികാവയവങ്ങളുടെ പരിശോധന കഴിഞ്ഞ ശേഷമേ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് നീങ്ങുവെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നതാണ്.

ലിഗ സറോമോനയെ(33) കഴിഞ്ഞ മാസം 14നാണ് കോവളത്തുനിന്ന് കാണാതായത്. വിഷാദരോഗത്തിനുള്ള ചികില്‍സയ്ക്കുവേണ്ടി സഹോദരി ഇലീസിനൊപ്പം ഫെബ്രുവരി 21നാണു കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ വിഷാദ രോഗത്തിനുള്ള ചികിത്സയായിരുന്നു ലക്ഷ്യം. ഇതിനിടെ മാര്‍ച്ച് 14ന് സഹോദരിയോടു പറയാതെ ലിഗ കോവളത്തേക്ക് പുറപ്പെട്ടു. അവിടെ വച്ച് കാണാതായി. ഏറെ തിരച്ചിലുകള്‍ക്കൊടുവില്‍ ലിഗയെ തിരുവല്ലത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Leave a Reply