ലിഗയുടെ മരണത്തില്‍ പൊലിസിന് വീഴ്ച്ചയുണ്ടായിട്ടില്ല, മുഖ്യമന്ത്രിയെ കാണാന്‍ സമയവും അവസരവുമുണ്ടായിരുന്നെന്ന് കടകംപള്ളി സുരേന്ദ്രന്‍

0
36

തിരുവന്തപുരം: വിദേശവനിത ലിഗയുടെ മരണം സംബന്ധിച്ച കേസ് അന്വേഷണത്തില്‍ പൊലിസിന് വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൊലിസ് അന്വേഷിച്ചില്ലെന്ന് പറയുന്നത് അപക്വമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മുഖ്യമന്ത്രിയെ കാണാന്‍ സമയവും അവസരവുമുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും ആക്ഷേപിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നത് ശരിയല്ല. പ്രതിപക്ഷ നേതാവിന് ലിഗയുടെ സഹോദരിയെ കാണാന്‍ ഇപ്പോഴാണോ സമയം കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു.

ടൂറിസ്റ്റുകളുടെ സുരക്ഷ വര്‍ധിപ്പിക്കും. ഇതിനായി ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലിസുകാരെ വിന്യസിക്കും. ഇവരുടെ സുരക്ഷക്ക് ചികിത്സ കേന്ദ്രത്തിനും ഉത്തരവാദിത്വമുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും പരിശോധിക്കുമെന്ന് കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply