ലിഗയുടേത് കൊലപാതകമെന്ന് സ്ഥിരീകരണം, കഴുത്തു ഞെരിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്: ഒന്നിലധികം പേര്‍ ചേര്‍ന്നിട്ടുണ്ടാവാമെന്ന നിഗമനത്തില്‍ പോലീസ്

0
27

തിരുവനന്തപുരം: ലിത്വാനിയ സ്വദേശിനി ലിഗയെ കൊന്നതു തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തു ഞെരിച്ചാണ് കൊന്നത്. ഒന്നിലധികം പേര്‍ ചേര്‍ന്നിട്ടുണ്ടാവാമെന്നു സംശയിക്കുന്നു. തൂങ്ങി മരിച്ചാലുണ്ടാവുന്ന പരുക്കല്ല കഴുത്തിലേത്. റിപ്പോര്‍ട്ടിന് അന്വേഷണ സംഘത്തിന് കൈമാറി.

എന്നാല്‍ ബലാത്സംഗം നടന്നിട്ടുണ്ടോയെന്ന് വ്യക്തമല്ല. മൃതദേഹം ജീര്‍ണിച്ചതിനാലാണിത്. ലിഗയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ശ്വാസതടസ്സം കൊണ്ട് ഉണ്ടായതാണെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ നിഗമനം. ലിഗയുടെ കഴുത്തിലും രണ്ട് കാലുകളിലും ആഴത്തില്‍ മുറിവുകളുണ്ടായിരുന്നതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇത് ബലപ്രയോഗത്തിനിടയില്‍ സംഭവിച്ചതാകാമെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ലിഗയുടെ ഇടുപ്പെല്ലിനും ക്ഷതമുണ്ട്. ബലത്തില്‍ പിടിച്ചുതളളിയത് പോലെയാണ് മൃതദേഹം കിടന്നിരുന്നത്. സ്ഥലപരിശോധന നടത്തിയ ഫോറന്‍സിക് സംഘത്തിന്റേതാണ് ഈ നിഗമനം.

Leave a Reply