ലേഡി ഡോണ്‍ വീണ്ടും അറസ്റ്റില്‍,കൈയില്‍ വടിവാളുമായി കൊലവിളി നടത്തി കടക്കാരില്‍ നിന്ന് 500 രൂപ തട്ടിപ്പറിച്ചു:വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് പെണ്‍ ഗുണ്ട

0
28

സൂറത്ത്; പട്ടാപ്പകല്‍ കൈയില്‍ വാളുമായി കടക്കാരെ ഭീഷണിപ്പെടുത്തുന്ന സുന്ദരിയായ പെണ്‍ ഗുണ്ട. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയുടെ പേരില്‍ അറസ്റ്റിലായിരിക്കുകയാണ് സൂറത്തിലെ ലേഡി ഡോണ്‍ അസ്മിത ബാ ഗോഹില്‍ എന്ന 20 കാരി. തോക്കുകളേയും വാളുകളേയും ഒപ്പം ആഡംബര വാഹനങ്ങളേയും സ്നേഹിക്കുന്ന ഈ പെണ്‍ഗുണ്ട ആരെയും ഞെട്ടിപ്പിക്കും.

കാമുകനൊപ്പം പ്രദേശത്തെ കടക്കാരെ ഭീഷണിപ്പെടുത്തുകയും സംരക്ഷണം നല്‍കുന്നതിനുള്ള കൂലി ആവശ്യപ്പെടുന്നതുമാണ് വൈറലായ വീഡിയോയിലുള്ളത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയതോടെയാണ് അസ്മിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആണ്‍സുഹൃത്തായ രാഹുലിനൊപ്പം ബൈക്കില്‍ എത്തി വടിവാള്‍ ഉയര്‍ത്തി കടക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഒരു പാന്‍ കടക്കാരില്‍ നിന്ന് 500 രൂപ തട്ടിപ്പറിച്ച് വാങ്ങുന്നതും നിര്‍ബന്ധിപ്പിച്ച് കട അടപ്പിക്കുന്നതുമെല്ലാം ഇതിലുണ്ട്.

കണ്ടാല്‍ ഒരു മോഡലിനെ പോലെയുണ്ടെങ്കിലും കാറുകളേയും ബൈക്കുകളേയും ആയുധങ്ങളേയും സ്നേഹിക്കുന്ന അസ്സല്‍ ഗുണ്ടയാണ് അസ്മിത. ഇതിന് മുന്‍പ് പല സന്ദര്‍ഭങ്ങളിലും ലേഡി ഡോണ്‍ ആയുധവുമായി ജനങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഹോളി ആഘോഷത്തിനിടെ അസ്മിതയും സുഹൃത്ത് സഞ്ജയ് ഗോഹിലും ചേര്‍ന്ന് വടിവാളും കാത്തിയും കാട്ടി ഒരു കൂട്ടം ആളുങ്ങളെ ഭീഷണിപ്പെടുത്തതും പുറത്തുവന്നിരുന്നു.

അക്രമണം നടത്തിയതിന് അന്ന് അസ്മിത ജയിലില്‍ പോയിരുന്നു. നിരവധി കേസുകളാണ് ഈ യുവതിയുടെ പേരിലുള്ളതെന്നാണ് പൊലീസ് പറയുന്നത്. ഫേയ്സ്ബുക്കില്‍ ശക്തമായ സാന്നിധ്യമാണ് അസ്മിത. 2500 ഫ്രണ്ട്സും 12,000 ഫോളോവേഴ്സുമാണ് ഇവര്‍ക്കുള്ളത്. തന്റെ വ്യത്യസ്തമായ ജീവിതമാണെന്നും ആരുടെയും പ്രതീക്ഷയ്ക്ക് അനുസരിച്ചല്ല തന്റെ ജീവിതം എന്നും അസ്മിത ഫേസ്ബുക്ക് ബയോ ആയി കുറിച്ചിരിക്കുന്നു. തോക്കും,വാളും കത്തിയും പിടിച്ചുള്ള നിരവധി ചിത്രങ്ങളാണ് അസ്മിത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആഡംബര ബൈക്കുകളും കാറുകളും ഇവര്‍ക്ക് പ്രിയമാണ്.

Leave a Reply