ജനീവ : ലോകത്തെ പകുതിയോളം ആളുകളെ പരിചരിക്കുവാൻ നേഴ്സ്മാരുടെ കുറവ് ഉണ്ടെന്ന് ലോകാരോഗ്യ സംഘടനാ തലവൻ റ്റെഡ്‌റോസ് അധാനം. ലോകം നേരിടുന്നത് 60 ലക്ഷം നേഴ്സ്മാരുടെ കുറവാണ്. കഴിഞ്ഞ വർഷങ്ങളിലായി 4.7 ലക്ഷം നേഴ്സ്മാരുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് നേഴ്സ്മാരുടെ കുറവ് കൂടുതലായി കാണുന്നത്. നഴ്സിംഗ് മേഖലയിൽ രാജ്യങ്ങൾ കൂടുതൽ നിക്ഷേപം നടത്തണമെന്നും WHO തലവൻ ആവശ്യപ്പെട്ടു