ലോക്ക് ഡൗൺ : പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ അറിയാം

0
26

ന്യുഡല്‍ഹി: കൊവിഡ് 19 പ്രതിരോധത്തിനായി ഏര്‍പ്പെടുത്തി രണ്ടാംഘട്ട ലോക് ഡൗണിലും പ്രധാന നിയന്ത്രണങ്ങള്‍ എല്ലാം തുടരുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. ഇവ സംസ്ഥാന/കേന്ദ്ര ഭരണ സര്‍ക്കാരുകള്‍ കര്‍ശനമായി നടപ്പാക്കണം. കാര്‍ഷിക, നിര്‍മ്മാണ, വ്യവസായിക മേഖലകളില്‍ ഏപ്രില്‍ 20ന് ശേഷം ചില ഇളവുണ്ടാകുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ അമിത ഇളവുകള്‍ നല്‍കരുതെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.​െ​കാവിഡ് 19 ​േ​ഹാട്ട്സ്​േ​പാട്ട് അല്ലാത്ത ​േ​മഖലകളിലാണ് ഇൗ ഇളവുകള്‍ നല്‍കുക.

പൊതുഗതാഗതം കര്‍ശനമായി തടഞ്ഞുകൊണ്ടാണ് രണ്ടാംഘട്ട ലോക്ഡൗണും നടപ്പിലാക്കുന്നത്. എല്ലാ ആഭ്യന്തര-രാജ്യാന്തര വിമാന സര്‍വീസുകള്‍, ട്രെയിന്‍ സര്‍വീസുകള്‍, ബസ് സര്‍വീസുകള്‍, അന്തര്‍ സംസ്ഥാന യാത്രയകള്‍, ആരോഗ്യകാരണങ്ങളല്ലാതെയുള്ള ജില്ലകള്‍ വിട്ടുള്ള യാത്ര തുടങ്ങിയവയൊന്നും അനുവദിക്കില്ല. സ്‌െപഷ്യല്‍ ട്രെയിനുകള്‍ക്ക് ആലോചനയില്ല. ആരാധനാലയങ്ങള്‍, സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ തുറക്കാന്‍ പാടില്ല.

മതപരമായ ചടങ്ങുകള്‍ ഒന്നും പാടില്ല. മരണാനന്തര കര്‍മ്മങ്ങളില്‍ 20 പേരില്‍ കൂടുതല്‍ പങ്കെടുക്കരുത്. എല്ലാ പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുഇടങ്ങളില്‍ തുപ്പുന്നതിന് പിഴ ശിക്ഷ ചുമത്തും.രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ പാടില്ല. വിവാഹ ആഘോഷങ്ങള്‍ പാടില്ല. പൊതുസ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂടി നില്‍ക്കരുത്. മദ്യവില്‍പ്പന പാടില്ല.

അതേസമയം, ഗ്രാമീണ മേഖലയില്‍ റോഡ്, പാലം, ജലസേചന പദ്ധതികള്‍, കെട്ടിടങ്ങള്‍, വ്യവസായിക പ്രൊജക്ടുകള്‍, തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള ജോലികള്‍ തുടങ്ങിയവയുടെ നിര്‍മ്മാണങ്ങള്‍ക്ക് ഇളവ് നല്‍കും. കോമണ്‍ സര്‍വീസ സെന്ററുകള്‍ അനുവദിക്കും. ഗ്രാമീണ മേഖലയില്‍ ചെറുകിട വ്യവസായിക യൂണിറ്റുകള്‍ക്കും ഇളവുണ്ട്. ഗ്രാമീണ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയിലെ ജോലികള്‍ക്ക് അനുവാദം നല്‍കും. അന്തര്‍ സംസ്ഥാന ചരക്കുനീക്കം തുടരാം. ഖനികള്‍ക്കും ധാതു സംസ്‌കരണ യൂണിറ്റുകള്‍ക്കും ഗ്രാമീണ മേഖലയില്‍ ഇഷ്ടിക നിര്‍മ്മാണ യുണിറ്റുകള്‍ക്കും പ്രവര്‍ത്തിക്കാം.

ഗ്രാമീണ ജലസേചന മേഖലകളില്‍ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ സാധ്യതയും മാര്‍ഗരേഖയില്‍ കാണുന്നു. പ്രത്യേക സാമ്പത്തിക മേഖലയില്‍ വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഇളവ് നല്‍കും. എന്നാല്‍ ജീവനക്കാര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കണം. ഷിഫ്ടുകള്‍ക്കിടയില്‍ ഒരു മണിക്കൂര്‍ ഇടവേള വേണം. മാസ്‌ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കര്‍ഷകര്‍ക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അനുമതി. അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. പാല്‍

സര്‍ക്കാര്‍ കോള്‍ സെന്ററുകള്‍ക്ക് പ്രവര്‍ത്തിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ പോലെയുള്ള ഗ്രാമീണ മേഖലയിലെ സെന്ററുകള്‍, ഇ കൊമേഴ്‌സ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സേവനങ്ങള്‍ ലഭ്യമാകും. അംഗനവാടികള്‍ക്ക് ഇളവുണ്ട്. കുട്ടികള്‍ പോകാന്‍ പാടില്ല. ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കും. പോസ്റ്റല്‍ സര്‍വീസുകള്‍, പെട്രോള്‍, ഡീസല്‍ പമ്പുകള്‍, എന്നിവയ്ക്ക് ഇളവ് നല്‍കും. ശുചീകരണ തൊഴിലാളികള്‍ക്കും പ്രവര്‍ത്തിക്കാം. ചരക്കുനീക്കത്തിന് തൊഴിലാളികളെ നിയന്ത്രിത നിരക്കില്‍ അനുവദിക്കാം. ട്രക്കുകളുടെ അറ്റകുറ്റപ്പണിക്കുള്ള കടകള്‍ ഹൈവേകളില്‍ തുറക്കാം.

അച്ചടി, ദൃശ്യ മാധ്യമങ്ങള്‍, ബ്രോഡ്കാസ്റ്റിംഗ് ചാനലുകള്‍, കേബിള്‍ എന്നിവയ്ക്ക് ഇളവ് തുടരും. ഐ.ടി കമ്പനികള്‍ക്ക് 50% ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. മെഡിക്കല്‍, എമര്‍ജന്‍സി ജീവനക്കാര്‍ താമസിക്കുന്ന ഹോട്ടലുകള്‍, വിദേശകള്‍ തങ്ങുന്ന ഹോട്ടലുകള്‍, ക്വാറന്റൈന്‍ ആയി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ എന്നിവയ്ക്ക് ഇളവ് നല്‍കും. ഇലക്ട്രീഷന്‍, കമ്പ്യുട്ടര്‍ റിപ്പയര്‍, പംബ്ലര്‍, മെക്കാനിക്ക്, ആശാരിപ്പണി എന്നിവയ്ക്ക് ഇളവ്.

ഐ.ടി ഹാര്‍ഡ്‌വെയര്‍ ഉത്പാദന സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഇളവുണ്ട്. പാല്‍ വിതരണം, പാലുത്പന്നങ്ങള്‍, പൗള്‍ട്രി, ലൈവ് സ്‌റ്റോക്ക് ഫാമിംഗ്, തേയില, കോഫി, റബര്‍ പ്ലാന്റേഷന്‍ എന്നിവയില്‍ ഇളവ് നല്‍കും. തൊഴിലിടങ്ങളില്‍ തങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂടി തൊഴില്‍ ലഭ്യമാക്കുന്ന രീതിയിലാണ് ഇളവുകള്‍.

രാജ്യത്ത് ലോക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ പ്രഖ്യാപനം നടത്തിയിരുന്നു. ഒരാഴ്ച കൂടി കര്‍ശന നിയന്ത്രണം തുടരുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഏപ്രില്‍ 20ന് ശേഷം ചില മേഖലകളില്‍ ഇളവുകള്‍ നല്‍കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഇതു സംബന്ധിച്ച മാര്‍ഗരേഖ ഒന്നും പുറത്തുവിട്ടിരുന്നില്ല

Leave a Reply