ലോക്ഡൗൺ കാലത്തെ ബിൽ ഡിസം. 31 വരെ അടയ്ക്കാം: കെ എസ് ഇ ബി

0
31

തിരുവനന്തപുരം: ലോക് ഡൗൺ കാലമായ കഴിഞ്ഞ മാർച്ച് 20 മുതൽ മെയ് 31 വരെയുള്ള വൈദ്യുതി ബിൽ അടക്കാൻ ഡിസംബർ 31 വരെ സാവകാശം നൽകിയിട്ടുണ്ടെന്നും ഇത് ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വൈദ്യുതി ബോർഡ് ചെയർമാൻ എൻ .എസ് .പിള്ള അറിയിച്ചു.

എന്നാൽ ജൂൺ ഒന്നു മുതൽ ഇതു വരെയുള്ള ബില്ലുകളും ലോക്ഡൗണിന്റെ മറവിൽ പലരും അടയ്ക്കുന്നില്ല. അങ്ങനെയുള്ള കേസിൽ ഫ്യൂസ് ഊരുന്ന നടപടിക്കാണ് ബോർഡ് നിർദേശം.
കുടിശിഖ 2217 കോടി രൂപയായി ഉയർന്ന സാഹചര്യത്തിൽ ഈ ബിൽ അടയ്ക്കുന്നതിന് ഇനി സാവകാശം നൽകില്ലെന്നും ചെയർമാൻ അറിയിച്ചു.

Leave a Reply