Friday, November 15, 2024
HomeLatest Newsലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി. നടപ്പാക്കുന്ന വാഗ്ദാനങ്ങളെ പ്രകടന പത്രികയിൽ ഉൾപ്പെടുത്താറുള്ളുവെന്ന് പ്രകാശന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അഴിമതിക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കും. സമ്പൂർണ രാഷ്ടവികസനത്തിനുള്ള രേഖയാണ് പ്രകടനപത്രികയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.വനിതാ സംവരണ നിയമം, പുതിയ ക്രിമിനൽ നിയമം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിൽ ഉള്ളത്.70 വയസ് കഴിഞ്ഞവര്‍ക്ക് അഞ്ചുലക്ഷം വരെ സൗജന്യ ചികിത്സ നല്‍കും. എല്ലാ വീടുകളിലും പാചകവാതകം പൈപ്പ് ലൈന്‍ വഴി നല്‍കും. ലോകമാകെ രാജ്യാന്തര രാമായണ ഉത്സവം നടത്തും. ഏക സിവില്‍ കോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും നടപ്പാക്കുംമെന്നാണ് വാഗ്ദാനം.14 ഭാ​ഗങ്ങളുള്ള പ്രകടന പത്രിക ബിജെപി ദേശീയ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനകാര്യ മന്ത്രി നിർമല സീതാരാമൻ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments