

‘ഏതാണ്ട് മൂന്ന് മാസം മുമ്പാണ് എന്റെ അച്ഛന്‍ രാഷ്ട്രീയത്തിലേക്ക് ചേര്‍ന്നത്. സ്ഥാനാര്‍ത്ഥിത്വത്തിനായി അദ്ദേഹം ആറുകോടി രൂപ നല്‍കി. സ്ഥാനാര്‍ത്ഥിത്വത്തിനായി പണം നല്‍കിയതെന്നതിന് എന്റെ പക്കല്‍ വിശ്വാസയോഗ്യമായ തെളിവുണ്ട്.’ ഉദയ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ നാളെ ദല്‍ഹി പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് ബല്‍ബീര്‍ സിങ്ങിന്റെ ആരോപണം വന്നിരിക്കുന്നത്. മെയ് 12നാണ് ദല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലും വോട്ടെടുപ്പ് നടക്കുന്നത്.