ന്യൂ ഡൽഹിയിൽ നിന്നും സ്പെഷ്യൽ റിപ്പോർട്ടർ
ലോകം കോവിഡിന്റെ കൈപ്പിടിയിൽ പിടയുമ്പോൾ മനുഷ്യജീവനുകളുടെ അതിജീവന സാധ്യതകൾ തേടുകയാണ് ബൗദ്ധിക ലോകം. കോവിഡിന് മുൻപും കോവിഡിന് ശേഷവും എന്ന് മനുഷ്യകുലത്തെ വേര്തിരിയ്ക്കുവാൻ മാത്രമുള്ള വിപത്തിലേക്ക് നയിക്കുമ്പോൾ ഇതുവരെയും മരുന്ന് കണ്ടുപിടിയ്ക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ ഇത്തരം സാഹചര്യത്തിൽ എങ്ങനെ മുൻപോട്ട് നീങ്ങുവാൻ കഴിയുമെന്നാണ് സിറിൽ സഞ്ജു ജോർജ് പങ്കുവെയ്ക്കുന്നത്.
ഓരോ ആളുകൾക്കുമുള്ള വരുമാനത്തിൽ വലിയ കുറവ് ഇനി ഉണ്ടാകുമെന്ന് അദ്ദേഹം വിലയിരുരുത്തുന്നു. തൊഴിൽ വിന്യാസം ഉണ്ടാകുമെന്നുള്ള ശ്രദ്ധേയമായ കണ്ടെത്തൽ അദ്ദേഹം നടത്തുന്നു. ഈ ഒരു തൊഴിൽ വിന്യാസത്തെ എങ്ങനെ ബുദ്ധിപരമായി നേരിടുന്നുവെന്നതിലാണ് മനുഷ്യന്റെ വിജയം ഉണ്ടാകുന്നത്.
സാങ്കേതിക വിദ്യയിലുണ്ടാവുന്ന വലിയ കുതിപ്പ് കോവിഡ് കാലത്ത് മനുഷ്യരാശിയിൽ ഉണ്ടാകുന്ന വലിയ മാറ്റമാണ്. വർക്ക് ഫ്രം ഹോം രീതിയിലേക്ക് കാര്യങ്ങൾ മാറുമ്പോൾ 50% ആളുകൾ വീട്ടിലിരുന്ന് തൊഴിൽ ചെയ്യുന്ന സംബ്രദായത്തിലേയ്ക്ക് മാറുന്നു. വിദ്യാഭ്യാസ സംവിധാനങ്ങൾ പൂർണ്ണമായും ഡിജിറ്റൽവൽക്കരിക്കുവാൻ ആരംഭിച്ചികഴിഞ്ഞിരിക്കുന്നു. അതോടൊപ്പം ഡിജിറ്റൽവൽക്കരണം ഇപ്പോൾ നിലവിൽ ഇല്ലാത്ത മേഖലകളിൽ ഇവ പരിചയപ്പെടുത്തുവാനും സ്‌ഥാപിക്കുവാനുമുള്ള ഒട്ടേറെ സംരംഭങ്ങൾക്ക് സാധ്യത ഉണ്ടാവും.
സ്വയംപര്യാപ്തതയാണ് മറ്റൊരു പ്രധാന ഘടകം. ഹരിതവിപ്ലവത്തിന്റെ ഗുണഫലമായി ഭേദപ്പെട്ട ഭക്ഷ്യസമ്പത്ത് ഉണ്ടെങ്കിലും പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കണ്ടെത്തണം. ഇതിനായി വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
കോവിഡ് കാലഘട്ടം മനുഷ്യന്റെ ജീവിത ശൈലിയിൽ സമൂലമായ മാറ്റം കൊണ്ടുവന്നിരിയ്ക്കുന്നു. ഫാസ്റ്റ് ഫുഡുകളെ കൂടുതൽ ആശ്രയിച്ചിരുന്നവർ ഇന്ന് വീടുകളിലെ ഭക്ഷണത്തിലേയ്ക്ക് മാറിയിരിക്കുന്നു. ഇത് സാമ്പത്തിക ലാഭം മാത്രമല്ല ആരോഗ്യം ഉള്ള സമൂഹത്തെയും സൃഷ്ടിക്കും.
ഗതാഗത സംവിധാനങ്ങൾ മുന്പുണ്ടായിരുന്നതിലും ഇരട്ടി തുകയ്ക്ക് ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടാവും. ചെറിയ അസുഖങ്ങൾക്ക് പോലും ആശുപത്രിയെ ആശ്രയിച്ചിരുന്നവർ ഇപ്പോൾ അത് ഒഴിവാക്കിയിരിക്കുന്നു. 100 വർഷം മുൻപത്തെ ജീവിത ശൈലിയിലേയ്ക്ക് മനുഷ്യൻ മാറിക്കൊണ്ടിരിക്കുന്നു. 500 വർഷത്തെ ചരിത്രം പരിശോധിയ്ക്കുമ്പോൾ മനുഷ്യരാശിയ്ക്ക് ഭീഷണി ആയി പകർച്ചവ്യാധികൾ ഉണ്ടായിട്ടുണ്ടെന്നും അവയെ എല്ലാം പോലെ തന്നെ കോറോണയെയും അതിജീവിക്കുമെന്നും സിറിൽ പ്രത്യാശ പങ്കുവെയ്ക്കുന്നു.
10000 ആളുകൾക്ക് 32 ഹെൽത്ത് വർക്കേഴ്സ് ആണ് കേരളത്തിൽ ഉള്ളത്. എന്നാൽ ഭൂരിഭാഗം സംസ്‌ഥാനങ്ങളിലും ഈ നിരക്ക് കേവലം 1.5 മാത്രമാണ്. ലോകം ഒട്ടാകെ നോക്കുമ്പോൾ ഇത് 20 ആണ്. നിലവിലത്തെ സാഹചര്യത്തിൽ കൊറോണ വ്യാപനം തടയുന്നതിൽ ആരോഗ്യ പ്രവർത്തകരുടെ പങ്ക് നിസ്തുലമാണ്. ഭാവിയിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ സാധ്യത നിരവധി ആണെന്നും ശ്രീ സിറിൽ ചൂണ്ടിക്കാട്ടുന്നു