Friday, October 4, 2024
HomeNewsKeralaവക്കം പുരുഷോത്തമന്‍ അന്തരിച്ചു

വക്കം പുരുഷോത്തമന്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം  ബി പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

അഞ്ചു തവണ ആറ്റിങ്ങലില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ മന്ത്രിയായി. കൃഷി, തൊഴില്‍, ആരോഗ്യം, ധനകാര്യം, ടൂറിസം, എക്‌സൈസ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 

അച്യുതമേനോന്‍, നായനാര്‍, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. 1971 മുതല്‍ 1977 വരെ കൃഷി, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചു. 1980 ജനുവരി മുതല്‍ 1981 ഒക്ടോബര്‍ വരെ ആരോഗ്യം, ടൂറിസം വകുപ്പും, 2004 ല്‍ ധനകാര്യം, എക്‌സൈസ് വകുപ്പുകളുടെ മന്ത്രിയുമായി പ്രവര്‍ത്തിച്ചു. 

ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. ഉമ്മന്‍ചാണ്ടി ചികിത്സയില്‍ പോയപ്പോള്‍, മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്. രണ്ടു തവണ നിയമസഭ സ്പീക്കറുമായിട്ടുണ്ട്. 1982 ലും 2001 ലുമാണ് സ്പീക്കറായത്. രണ്ടു തവണ ആലപ്പുഴയില്‍ നിന്നും എംപിയുമായിട്ടുണ്ട്.

1993 മുതല്‍ 1996 വരെ ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, 25 വര്‍ഷം എഐസിസി അംഗം, ഡിസിസി പ്രസിഡന്റ് തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ താലൂക്കിലെ വക്കം ഗ്രാമത്തില്‍ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രില്‍ 12 നായിരുന്നു ജനനം. 1946ല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ത്ഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953-ല്‍ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments