പാലക്കാട്: കേരളത്തില്‍ സര്‍വീസ് നടത്താനുള്ള വന്ദേഭാരത് ട്രെയിനിന്റെ റേക്ക് കേരളത്തിലെത്തി. പാലക്കാട്ടെത്തിയ ട്രെയിനിന് ബിജെപി പ്രവര്‍ത്തകര്‍ ഊഷ്മള സ്വീകരണം നല്‍കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് വന്ദേഭാരതിന് സ്വീകരണമൊരുക്കിയത്.
റെയില്‍വേ സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു. ലോക്കോപൈലറ്റിന് ഹാരാര്‍പ്പണം നടത്തി. വന്ദേഭാരത് റേക്കുകള്‍ ഇന്നു വൈകിട്ടോടെ കൊച്ചുവേളിയിലെത്തും. 22 ന് ട്രെയിനിന്റെ ട്രയല്‍ റണ്‍ നടത്തിയേക്കുമെന്നാണ് സൂചന. ഏപ്രില്‍ 24-ന് കൊച്ചിയിലെ യുവം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ട്രെയിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.