വരാപ്പുഴ കസ്റ്റഡി മരണം, നാളെ ബി.ജെ.പി ഹര്‍ത്താല്‍

0
32

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി ശ്രീജിത്തിന്റെ അസ്വാഭാവിക മരണത്തില്‍ പ്രതിഷേധിച്ച് വരാപ്പുഴയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.അതേസമയം നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. ശ്രീജിത്തിന്റെ മരണം പൊലീസ് മര്‍ദനത്തെ തുടര്‍ന്നെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ ഇടപെടല്‍.

അതേസമയം വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തുവന്നു. കൊലപാതകത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പിക്ക് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ മോഹനദാസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കസ്റ്റഡി മരണത്തിന് കാരണക്കാരായ വാരാപ്പുഴ സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഗൃഹനാഥന്റെ മരണത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ക്രൂരമര്‍ദനമാണ് ഏറ്റുവാങ്ങിയത്. ശരീരത്തിലെ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരണം നല്‍കിയിരുന്നു.

Leave a Reply