വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എഎസ്‌ഐയെ ചോദ്യം ചെയ്യുന്നു; അറസ്റ്റിലായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്കും തിരിച്ചറിയല്‍ പരേഡ് നടത്തും

0
37

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എഎസ്‌ഐ ജയാനന്ദനെ ചോദ്യം ചെയ്യുന്നു. ശ്രീജിത്തിനെ പിടികൂടുമ്പോള്‍ ജയാനന്ദനായിരുന്നു സ്‌റ്റേഷന്‍ ചുമതല. വരാപ്പുഴ സ്റ്റേഷനിലെ പൊലീസുകാരെയും ചോദ്യം ചെയ്യുകയാണ്. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍.

അതേസമയം കേസില്‍ അറസ്റ്റിലായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്കും തിരിച്ചറിയല്‍ പരേഡ് നടത്തും.തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതിയുടെ അനുമതി ലഭിച്ചു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ഇവര്‍ തന്നെയെന്ന് ഉറപ്പിക്കാനാണ് പരേഡ്.പരേഡില്‍ ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെയും അയല്‍വാസികളെയും ഉള്‍പ്പെടുത്തും. വരാപ്പുഴ എസ്‌ഐക്ക് തിരിച്ചറിയല്‍ പരേഡ് നടത്തില്ല.

Leave a Reply