Monday, January 20, 2025
HomeNewsKeralaവരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണം തൃപ്തികരമല്ല, എ.വി ജോര്‍ജിനെ തൃശൂര്‍ പൊലീസ് അക്കാദമിയിലേക്ക് മാറ്റിയതും തെറ്റായ...

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണം തൃപ്തികരമല്ല, എ.വി ജോര്‍ജിനെ തൃശൂര്‍ പൊലീസ് അക്കാദമിയിലേക്ക് മാറ്റിയതും തെറ്റായ നടപടിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ല. സിബിഐ പോലുള്ള സ്വതന്ത്ര ഏജന്‍സികള്‍ കേസ് അന്വേഷിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ് പറഞ്ഞു.

സിഐയെ കേസിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.ശ്രീജിത്തിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള സമ്മര്‍ദ്ദമില്ലാതെ ഇത്രയും ക്രൂരമായ രീതിയിലുള്ള കസ്റ്റഡി മര്‍ദ്ദനം നടക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ തൃശൂര്‍ പൊലീസ് അക്കാദമിയിലേക്ക് മാറ്റിയത് തെറ്റായ നടപടിയെന്നും കമ്മീഷന്‍ വിമര്‍ശിച്ചു. ആരോപണ വിധേയന്‍ ട്രെയിനിങ് സ്ഥാപനത്തിന്റെ തലപ്പത്ത് വരരുത്. സര്‍ക്കാര്‍ സ്ഥലം മാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ് പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments