Sunday, January 19, 2025
HomeNewsKeralaവരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിന് പിന്നാലെ െൈകക്കൂലി വിവാദവും, 25000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരന് സസ്പെന്‍ഷന്‍

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിന് പിന്നാലെ െൈകക്കൂലി വിവാദവും, 25000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരന് സസ്പെന്‍ഷന്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍.കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സിഐയുടെ ഡ്രൈവറെയാണ് സസ്പെന്‍ഡ് ചെയ്തത്. പൊലീസ് ഡ്രൈവര്‍ പ്രദീപ് കുമാറിനെതിരെ ആലുവ റൂറല്‍ എസ്പിയാണ് നടപടിയെടുത്തത്.

വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ചതിന്റെ നാണക്കേട് വിട്ടുമാറുന്നതിന് മുന്‍പാണ് പൊലീസിനെതിരെ കൈക്കൂലി ആരോപണവും ഉയര്‍ന്നത്. ശ്രീജിത്തിനെ മോചിപ്പിക്കാന്‍ 25000 രൂപ കൈക്കൂലിയായി പൊലീസ് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. വരാപ്പുഴയില്‍ വീടാക്രമിച്ച കേസില്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് പണം വാങ്ങിയത്. ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച ശേഷം ഇടനിലക്കാരന്‍ വഴി പണം തിരികെ നല്‍കി.

സിഐയ്ക്ക് വേണ്ടി 15000 രൂപ ഇടനിലക്കാരന്‍ വഴി പൊലീസ് ഡ്രൈവര്‍ വാങ്ങിയെന്നാണ് മുഖ്യ ആരോപണം. ശ്രീജിത്തിന് ചികിത്സ നല്‍കാനെന്നും കേസില്‍ നിന്നും മോചിപ്പിക്കാമെന്ന വാഗ്ദാനം നല്‍കിയുമാണ് പണം വാങ്ങിയത്. എന്നാല്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ചതിന് പിന്നാലെ പണം തിരികെ നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതുസംബന്ധിച്ച് ശ്രീജിത്തിന്റെ കുടുംബത്തില്‍ നിന്നും അന്വേഷണസംഘം വിശദാംശങ്ങള്‍ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ നടപടി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments