Monday, July 1, 2024
HomeLatest Newsവര്‍ഷത്തില്‍ 2 ജന്മദിനം, പാസ്‌പോര്‍ട്ടും ലൈസന്‍സും വേണ്ട; ചാള്‍സ് രാജാവിന് ലഭിക്കുക അസാധരണ അവകാശങ്ങള്‍

വര്‍ഷത്തില്‍ 2 ജന്മദിനം, പാസ്‌പോര്‍ട്ടും ലൈസന്‍സും വേണ്ട; ചാള്‍സ് രാജാവിന് ലഭിക്കുക അസാധരണ അവകാശങ്ങള്‍

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മകന്‍ ചാള്‍സ്(73) ബ്രിട്ടന്റെ പുതിയ രാജാവാകും. യു.കെയുടേയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടേയും തലപ്പത്തെത്തിയതോടെ ചാള്‍സ് രാജാവിന് ലഭിക്കുക അസാധരണമായ ചില അവകാശങ്ങള്‍. ബ്രിട്ടനിലെ പുതിയ രാജാവിനെക്കുറിച്ചുള്ള അസാധാരണമായ വസ്തുതകള്‍ നോക്കാം.ലൈസന്‍സോ പാസ്‌പോര്‍ട്ടോ വേണ്ട:ബ്രിട്ടനില്‍ പാസ്‌പോര്‍ട്ടില്ലാതെയും ലൈസന്‍സില്ലാതെയും യാത്ര ചെയുന്ന ഏക വ്യക്തി ചാള്‍സ് രാജാവായിരിക്കും. കാരണം രാജ്യത്തെ എല്ലാ രേഖകളും അടിച്ചിറക്കുന്നത് രാജാവിന്റെ പേരിലാണ്. അതുകൊണ്ട് രാജാവിന് മറ്റു രേഖകളുടെ ആവശ്യമില്ല. എന്നാല്‍ മറ്റു രാജകുടുംബാംഗങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സാധുവായ രേഖകള്‍ ആവശ്യമാണ്. ഇത് സംബന്ധിച്ച് ഭരണഘടനയുടെ ആമുഖത്തില്‍ നേരിയ മാറ്റം വരും.വര്‍ഷത്തില്‍ 2 ജന്മദിനം:ചാള്‍സിന്റെ അമ്മ എലിസബത്ത് രാജ്ഞിയെപ്പോലെ അദ്ദേഹത്തിനും വര്‍ഷത്തില്‍ രണ്ട് ജന്മദിനങ്ങള്‍ ഉണ്ടായിരിക്കും. രാജ്ഞിയുടെ ജന്മദിനം ഏപ്രില്‍ 21 നായിരുന്നുവെങ്കിലും, ഔദ്യോഗിക ആഘോഷം നടക്കുക ജൂണിലെ രണ്ടാം ചൊവ്വാഴ്ചയാണ്. ശൈത്യകാലമായതിനാല്‍ പൊതു ആഘോഷങ്ങള്‍ നടത്താന്‍ അനുകൂലമായ കാലാവസ്ഥ വേണമെന്നതാണ് ഇതിന് കാരണം. ബഹുമാനാര്‍ത്ഥം പരേഡുകള്‍ സംഘടിപ്പിക്കാന്‍ വേനല്‍ കാലത്തെ ഒരു തീയതി ഇതിനായി പ്രഖ്യാപിക്കും.ചാള്‍സിന്റെ ജന്മദിനം നവംബര്‍ 14 ആയതിനാല്‍, അദ്ദേഹത്തിന്റെ ഔദ്യോഗിക ജന്മദിനം വേനല്‍ മാസത്തിലേക്ക് മാറ്റിയേക്കും. 1,400 സൈനികരും 200 കുതിരകളും 400 സംഗീതജ്ഞരും പങ്കെടുക്കുന്ന വര്‍ണാഭമായ പൊതു ആഘോഷ പരിപാടികളാകും സംഘടിപ്പിക്കുക. സെന്‍ട്രല്‍ ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് രാജകുടുംബാംഗങ്ങളെ സാക്ഷിയാക്കി വ്യോമസേനയുടെ ഒരു ഫ്‌ളൈപാസ്സോടെയാണ് നടപടികള്‍ അവസാനിപ്പിക്കുക.വോട്ട് ചെയ്യേണ്ട:ചാള്‍സ് ഒരിക്കലും വോട്ട് ചെയ്യുകയോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ചെയ്യില്ല. രാഷ്ട്രത്തലവന്‍ ആയതിനാല്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് നിഷ്പക്ഷത പാലിക്കേണ്ടി വരും. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനത്തിലും പാര്‍ലമെന്റില്‍ നിന്നുള്ള നിയമ നിര്‍മ്മാണത്തിന് അംഗീകാരം നല്‍കുന്നതിലും പ്രധാനമന്ത്രിയുമായി പ്രതിവാര ചര്‍ച്ചകള്‍ നടത്തും.ജനങ്ങളുടെ മാത്രം അധികാരിയല്ല:ബ്രിട്ടണിലെ ജനങ്ങളുടെ മാത്രം അധികാരിയല്ല രാജാവും രാജ്ഞിയും. ഇംഗ്ലണ്ടിലുടനീളമുള്ള തടാകങ്ങളിലും നദികളിലുമുള്ള ഹംസങ്ങള്‍ രാജാവിന്റെ സ്വത്തായി കണക്കാക്കപ്പെടുന്നു. ഇത് 12 നൂറ്റാണ്ടിന്റെ പാരമ്പര്യമാണ്. ബ്രിട്ടന്റെ ജലപരിധിയിലുള്ള ഡോള്‍ഫിനുകള്‍ക്കും തിമിംഗലങ്ങള്‍ക്കും ഇത് ബാധകമാണ്. ഔദ്യോഗിക കവി:രാജാവിന് വേണ്ടി കവിതകള്‍ രചിക്കാന്‍ ബ്രിട്ടന്‍ ഒരു കവിയെ നിയമിക്കും. 17ാം നൂറ്റാണ്ട് മുതല്‍ ഈ പാരമ്പര്യം നിലനില്‍ക്കുന്നുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments