മാൾട്ട
കേരളത്തിൽ നിന്നുമുള്ള BSc/GNM നേഴ്സ്മാർ വളരെ നാളായി കേൾക്കാൻ കൊതിച്ചിരുന്ന വാർത്തയാണിത്. ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നും അനേകം നേഴ്സ്മാരാണ് മാൾട്ടയിൽ ജോലി ചെയ്ത് വരുന്നത്. നഴ്സിംഗ് ആൻഡ് മിഡ്വൈഫെറിയിൽ നിന്നും പുതിയതായി വരുന്ന വാർത്തകൾ അനുസരിച്ച് മാൾട്ടയെ മജോറിറ്റി ഓഫ് ഇംഗ്ലീഷ് സ്പീക്കിങ് കൺട്രിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതിന്റെ ഭാഗമായി മാൾട്ടയിൽ കുറഞ്ഞത് ഒരു വർഷമായി നഴ്സിംഗ് ജോലി ചെയ്ത് വരുന്ന മലയാളികൾ അടക്കമുള്ള നേഴ്സ്മാർക്ക് IELTS ഉം OET യും ഇല്ലാതെ തന്നെ എൻ എം സിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ യുകെയിൽ നേഴ്സ്മാരുടെ ആവശ്യം കൂടി എന്നുള്ളത് തർക്കമില്ലാത്ത കാര്യമാണ്. എൻ എം സി യുടെ തീരുമാനം ഇന്ത്യയിൽ നിന്ന് വന്ന, പ്രത്യേകിച്ച് മലയാളികളായ നേഴ്സ്മാരുടെ സ്വപ്ന സാഫല്യമായി മാറിയിരിക്കുകയാണ്. രണ്ട് വർഷം മുൻപാണ് എൻ എം സി ഇംഗ്ലീഷ് സ്പീക്കിങ് കൺട്രിയിൽ യോഗ്യത പരീക്ഷകൾ ഇല്ലാതെ രജിസ്റ്റർ ചെയ്യാമെന്നുള്ള നിയമം കൊണ്ടുവന്നത്. ഇതോടെ ഇംഗ്ലീഷ് സ്പീക്കിങ് കന്ടറികളിൽ ഒരു കൊല്ലം പ്രവർത്തിപരിചയമുള്ള നേഴ്സ്മാർക്ക് എൻ എം സി യിൽ രജിസ്റ്റർ ചെയ്യുവാനുള്ള അസുലഭ അവസരമാണ് കൈവന്നിരിയ്ക്കുന്നത്.
കോവിഡ് 19 പശ്ചാത്തലത്തിൽ WHO പുറത്ത് വിട്ട കണക്കുകളിൽ നേഴ്സ്മാരുടെ ആവശ്യകതയെ ചൂണ്ടിക്കാട്ടിയിരുന്നു. നഴ്സിംഗ് റിക്രൂട്മെന്റ് മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാവുന്നത്. ഇത് അവസരോചിതമായി ഉപയോഗപ്പെടുത്തിയാൽ ഭാവിജീവിതം മനോഹരമാക്കുവാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.
എംപ്ലോയർ സ്‌പോൺസേർഡ് ആയ പ്രോഗ്രാമുകളാണ് യു കെ എൻ എച് എസും കേറിങ് ഹോമുകളും ഒരുക്കിയിരിക്കുന്നത്.
ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തുവാൻ വാസ്കോ മെഡിസിന്റെ മാഞ്ചസ്റ്ററിലെ ഓഫീസുമായോ കേരളത്തിൽ കോട്ടയത്തുള്ള ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.
ഈ സുവർണ്ണാവസരം കയ്യെത്തിപ്പിടിയ്ക്കുവാൻ ആഗ്രഹിക്കുന്ന നേഴ്സ്മാർക്ക് കൈത്താങ്ങാവുകായാണ് യു കെ യിലെ മുൻനിര റിക്രൂട്മെന്റ് സ്‌ഥാപനമായ വാസ്കോ മെഡിക്‌സ് ഇന്റർനാഷണൽ. അതിന്റെ ഭാഗമായി IELTS ന് 6 ഉം ഇൻഡിവിടുവൽ 5.5 ഉം ഉണ്ടെങ്കിൽ മാൾട്ട എന്ന രാജ്യത്ത് അഡാപ്റ്റേഷൻ ചെയ്യുവാനും ജോലി കരസ്ഥമാക്കുവാനുമുള്ള ക്രമീകരണമാണ് വാസ്കോ മെഡിക്‌സ് ഒരുക്കുന്നത്. ഈ പ്രോഗ്രാം തികച്ചും സൗജന്യമായി ചെയ്യുന്നത് വാസ്കോ മെഡിക്‌സ്ന്റെ മാത്രം പ്രത്യേകതയാണ്. യു കെ നഴ്സിംഗ് റിക്രൂട്മെന്റ് നടത്തുന്നത് പോലെ തന്നെയാണ് മാൾട്ടയിലേക്കുള്ള റിക്രൂട്മെന്റും വാസ്കോ മെഡിക്‌സ് നടത്തുന്നത്. റിക്രൂട്മെന്റ് ഫീസ് തികച്ചും സൗജന്യമായാണ് വാസ്കോ മെഡിക്‌സ് നൽകുന്നത്. രെജിസ്ട്രേഷൻ അഡാപ്റ്റേഷൻ നടത്തുന്ന യൂണിവേഴ്സിറ്റികളുടെ ഫീസ് മാത്രം അടച്ചാൽ മതിയാകും. ഇതിൽ തന്നെ പഠന ശേഷം 30-40% വരെ ടാക്സ് ഇളവ് അനുവദിച്ച് ഈ പണം തിരികെ സർക്കാർ നൽകും.
കൃത്യവും സുതാര്യവുമായ റിക്രൂട്മെന്റ് സംവിധാനമാണ് മാൾട്ടയ്ക്ക് വേണ്ടി വാസ്കോ മെഡിക്‌സ് ഒരുക്കിയിരിക്കുന്നത്. എല്ലാ 5 മാസത്തിലൊരിക്കലും നടത്തുന്ന അറുപതോളം അഡാപ്റ്റേഷൻ വേക്കൻസികളാണ് വാസ്കോ മെഡിക്‌സ് ഒരുക്കിയിരിക്കുന്നത്.
For More Details visit : http://Www.vascomedicsinternational.com
recruitment@vascomedicsinternational.com