വാക്കു തര്‍ക്കം മൂത്തു; യുവാവിനെ അയല്‍വാസി വെടിവെച്ചു

0
24

ആലപ്പുഴ: വാക്കുതര്‍ക്കം മൂത്തപ്പോള്‍ യുവാവിനു നേര്‍ക്ക് അയല്‍വാസി വെടി ഉതിര്‍ത്തു. ആലപ്പുഴ പൂച്ചാക്കല്‍ തൈക്കാട്ടുശ്ശേരി ്രഉളവയ്പ്പ് രണ്ടാം വാര്‍ഡില്‍ ഗോപിനിവാസില്‍ ഗോപീഷ് ലാല്‍ (25) ന് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. മാടശ്ശേരി നികര്‍ത്തില്‍ അജയന്‍ (38) ആണ് ഗോപീഷിന് നേര്‍ക്ക് വെടിവെച്ചത്. ഗോപീഷിന്റെ വീടിന് സമീപത്തുള്ള പഞ്ചായത്ത് റോഡില്‍ വച്ചായിരുന്നു സംഭവം. മാതാപിതാക്കളെ അസഭ്യം പറഞ്ഞ അജയന് നേരേ ഗോപീഷ് ചോദ്യം ചെയ്തതാണ് സംഭവത്തിന് കാരണമെന്നാ് പോലീസ് പറയുന്നത്. രാത്രി വീട്ടിലേയ്ക്ക് നടന്നുപോകുകയാിരുന്ന ഗോപീഷിനു നേര്‍ക്ക് പതുങ്ങിയിരുന്നു അജയന്‍ വെടി ഉതിര്‍ക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ ഗോപീഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply