വാടക വീട് കണ്ടെത്താനുള്ള ചുമതല പഞ്ചായത്ത് പ്രസിഡന്റുമാർക്ക്; വാടക സർക്കാർ നൽകും, ലക്ഷ്യം സമഗ്ര പുനരധിവാസം: മന്ത്രി കെ രാജൻ

0
24

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവനോപാദികള്‍ നഷ്ടപ്പെട്ടവരുടെ താത്കാലിക പുനരധിവാസമെന്ന നിലയിൽ വാടക വീടെടുത്ത് മാറുന്നതിൽ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജൻ. വീടുകൾക്ക് വാടക സർക്കാർ നൽകും. വാടക വീടെടുത്താൽ പുനരധിവാസം വൈകുമെന്ന തരത്തിലുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും അതിന്റെ ആവശ്യമില്ലെന്നും യോ​ഗ്യത കണക്കാക്കി കൃത്യമായി പുനരധിവാസം സാധ്യമാക്കുമെന്നും സർക്കാർ ലക്ഷ്യമാക്കുന്നത് സമഗ്രമായ പുനരധിവാസമാണെന്നും മന്ത്രി രാജൻ പറഞ്ഞു.

ഏറ്റവും പെട്ടെന്ന് എത്ര വീടുകൾ ലഭ്യമാകുമെന്ന് പരിശോധിക്കുന്നുണ്ട്. വാടക വീട് കണ്ടെത്താനുള്ള ചുമതല പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നൽകിയിട്ടുണ്ട്. ബാങ്കുകളുടെ തിരിച്ചടവിൽ ഈ ഘട്ടത്തിൽ ഇളവ് വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. മൂന്ന് മന്ത്രിതല യോഗങ്ങൾ ഇന്ന് നടന്നു. ബെയ്‌ലി പാലത്തിനടുത്ത് കളഞ്ഞു കിട്ടിയ 50 പവൻ സ്വർണം സന്നദ്ധപ്രവർത്തകർ തിരിച്ചേൽപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.

Leave a Reply