Sunday, January 19, 2025
HomeNewsവാഴൂര്‍ ഗവ.ഹൈസ്‌കൂള്‍ 2 കോടി രൂപയുടെ പുതിയ കെട്ടിടം ജൂലൈ നാലിന് വി്ദ്യാഭ്യാസ മന്ത്രി വി...

വാഴൂര്‍ ഗവ.ഹൈസ്‌കൂള്‍ 2 കോടി രൂപയുടെ പുതിയ കെട്ടിടം ജൂലൈ നാലിന് വി്ദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും

വാഴൂര്‍ : ഗവ.ഹൈസ്‌കൂളിന് 2 കോടി രൂപയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ജൂലൈ നാലിന് വൈകുന്നേരം 3 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. 110 വര്‍ഷത്തിലധികം പഴക്കമുള്ള ഈ സ്‌കൂളിന് മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ ലഭ്യമാക്കുന്നതിന് എം. എല്‍ .എ സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കുകയും നബാര്‍ഡ് സ്‌കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തുക അനുവദിക്കുകയും ചെയ്തിരുന്നു.

കോവിഡ് സാഹചര്യങ്ങള്‍ മൂലം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസമുണ്ടാക്കിയെങ്കിലും അതിനുശേഷം ത്വരിതഗതിയില്‍ പണികള്‍ പൂര്‍ത്തിയാക്കിരിക്കുകയാണ്. ഭാവിയില്‍ ഹയര്‍ സെക്കണ്ടറി കൂടി അനുവദിക്കുന്നത് കൂടി കണക്കിലെടുത്ത് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. ആദ്യഘട്ടമായിട്ടുള്ള ഭാഗമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. 7200 ചതുരശ്ര അടി വിസ്തൃതിയില്‍ 6 ക്ലാസ് മുറികള്‍ സ്റ്റാഫ് റൂമുകള്‍, ലാബുകള്‍, ടോയിലെറ്റ് ബ്ലോക്ക് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാക്കി സൗകര്യങ്ങള്‍ കൂടി എം എല്‍ എ ഫണ്ട്, വിദ്യാഭ്യാസ വകുപ്പ് ഫണ്ട് എന്നിവ അനുവദിച്ച് പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ നടന്നുവരുന്നുണ്ട്. നിലവില്‍ പൂര്‍ത്തിയായ കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനായിരുന്നു.

സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന വിപുലമായ ഉദ്ഘാടന ചടങ്ങില്‍ ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അധ്യക്ഷനായിരിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് കെ. വി. ബിന്ദു, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ്. കെ. മണി, വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി പി റജി, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments