‘വികസന നയത്തിന്റെ കാര്യത്തില്‍ നിതിന്‍ ഗഡ്കരിയുടെ ആത്മാര്‍ത്ഥതയെ ആരും ചോദ്യം ചെയ്യരുത്’; മുഖ്യ മന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്

0
28

കൊച്ചി: വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് നിങ്ങള്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ ആരും ചോദ്യം ചെയ്യരുത്.  മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൈരളി ടി.വി മാനേജിംഗ് ഡയറക്ടറുമായിരുന്ന ജോണ്‍ ബ്രിട്ടാസിന്റെ മാതൃഭൂമി ദിനപത്രത്തിലെഴുതിയ ലേഖനത്തിന്റെ ഭാഗമാണിത്.

‘സമ്പന്നമായതുകൊണ്ടല്ല അമേരിക്കയില്‍ നല്ല റോഡുകള്‍ ഉണ്ടായത്. നല്ല റോഡുകള്‍ നിര്‍മ്മിച്ചതുകൊണ്ടാണ്’. അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഇഷ്ടവാചകമാണ് കേന്ദ്രമന്ത്രിയുടെ ചുമരിലെ ഫലകത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. നിതിന്‍ ഗഡ്കരിയുടെ ഓഫിസിലേക്കെത്തുമ്പോള്‍ നമ്മുടെ കണ്ണുകളെ ആകര്‍ഷിക്കുന്നത് ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഫലകത്തിലെ വാക്കുകളാണെന്നും ബ്രിട്ടാസ് അനുസ്മരിക്കുന്നു.

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ ബ്രിട്ടാസ് ഗഡ്കരിയുടെ സാമ്പത്തിക നയങ്ങള്‍ വികസനത്തിനനുയോജ്യമാണെന്ന രീതിയിലാണ്
ലേഖനം മുന്നോട്ട് കൊണ്ടുപോകുന്നത്. കീഴാറ്റൂര്‍ ദേശീയപാതയെപ്പറ്റിയുള്ള ചര്‍ച്ചകളും വിവാദങ്ങളും സംസ്ഥാനത്ത് തുടര്‍ന്നുക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ മാതൃഭൂമി ദിനപത്രത്തിലെ ലേഖനം ചര്‍ച്ചാവിഷയമാകുന്നത്.

കേന്ദ്രമന്ത്രിയെ പുകഴ്ത്തിത്തുടങ്ങുന്ന ലേഖനത്തില്‍ കീഴാറ്റൂരിലെ ദേശീയപാത വിഷയത്തെപ്പറ്റിയും പരാമര്‍ശിക്കുന്നു. തളിപ്പറമ്പിലെ റോഡിനിരുവശമുള്ള കടകളും ഗതാഗതത്തിന് തടസ്സമാണന്നും ഈ അവസരത്തിലാണ് കീഴാറ്റൂര്‍ വയലിലൂടെ ബൈപ്പാസ് എന്ന ആശയം ഉണ്ടാകുന്നത്.

നിലവിലെ ഗതാഗത തടസ്സങ്ങള്‍ നീക്കം ചെയ്യാനായി കീഴാറ്റൂര്‍ യഥാര്‍ത്ഥ്യമാകേണ്ടതാണെന്നും ജോണ്‍ ബ്രിട്ടാസ് തന്റെ ലേഖനത്തില്‍ പറയുന്നു. അതൊടൊപ്പം ഗെയ്ല്‍ പൈപ്പ് ലൈന്‍ വര്‍ഷങ്ങളോളം വൈകിപ്പിച്ചത് കൊണ്ട് നഷ്ടമുണ്ടായത് സംസ്ഥാനത്തിന് മാത്രമാണെന്നും ലേഖനത്തില്‍ പറയുന്നു. പ്രതിഷേധങ്ങള്‍ അതിജീവിച്ച് പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതാണെന്നും കേരള മാതൃക ഉയര്‍ത്തിപ്പിടിക്കേണ്ടതാണെന്നുമാണ് ബ്രിട്ടാസ് ലേഖനത്തിലൂടെ വ്യക്തമാക്കുന്നത്.

Leave a Reply