തൃശൂർ
അനാർക്കലി, അയ്യപ്പനും കോശിയും എന്ന രണ്ട് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രതീക്ഷകൾ നൽകിയ സച്ചി (48) വിടവാങ്ങി.

ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ സച്ചിയ്ക്ക് ഹൃദ്രോഗ ബാധ ഉണ്ടായതിടെയാണ് ആരോഗ്യ നില വഷളായത്. തൃശൂർ സ്വദേശിയാണ്.

അനാർക്കലി, അയ്യപ്പനും കോശിയും എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ. ഇവ രണ്ടും ബോക്സ്ഓഫീസ് വിജയം നേടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു.


റൺ ബേബി റൺ, രാമലീല, ഡ്രൈവിങ് ലൈസൻസ്, സുഹൃത്ത് സേതുവുമായി രചിച്ച ചോക്ലേറ്റ്, റോബിൻ ഹുഡ്, മേക്കപ്പ്മാൻ, സീനിയേഴ്സ്, ഡബിൾസ് എന്നിവയാണ് തിരക്കഥ രചിച്ച ചിത്രങ്ങൾ. ചേട്ടായീസ് എന്ന സിനിമയുടെ നിർമ്മാണ പങ്കാളിയാണ്.

മുപ്പതോളം അമച്വർ നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു.
എട്ട് വർഷം ഹൈ കോടതി അഭിഭാഷകനും ആയിരുന്നു