Saturday, October 5, 2024
HomeNewsKeralaവിദ്യാർത്ഥിനിയുടെ ആത്മഹത്യ: കോളേജ് അധികൃതർക്കെതിരെ വി സി

വിദ്യാർത്ഥിനിയുടെ ആത്മഹത്യ: കോളേജ് അധികൃതർക്കെതിരെ വി സി

കോട്ടയം

കോട്ടയത്ത്‌ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് ബി വി എം കോളേജ് അധികൃതരുടെ നടപടിക്രമങ്ങൾക്ക് എതിരെ എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സാബു തോമസ്.

കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാർഥിനിയെ കൂടുതൽ സമയം ഇരുത്തിയത് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങൾ രഹസ്യമാക്കി വെക്കേണ്ടതാനിന്നും വി സി അഭിപ്രായപ്പെട്ടു.

സർവകലാശാലയ്ക്കാണ് അത്ആദ്യം കൈമാറേണ്ടത്. പൊതുജനത്തിന് കൈമാറാൻ പാടില്ലാത്തതായിരുന്നു. അതുപോലെ ക്രമക്കേട് വരുത്തിയ ഹാൾ ടിക്കറ്റ് യൂണിവേഴ്സിറ്റിക്കാണ് നൽകേണ്ടിയിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോളേജ് വിഷയം ഗൗരവത്തിലെടുത്തില്ല. സംഭവം നടന്ന അന്നുവൈകീട്ട് ഏഴുമണിയ്ക്കും ഏഴരയ്ക്കും ഇടയിൽ ബിവിഎം കോളേജ് വൈസ്പ്രിൻസിപ്പൽ റിപ്പോർട്ട് തന്നിരുന്നു. ഹാൾ ടിക്കറ്റിന്റെ ഫോട്ടോകോപ്പി അടക്കമാണ് റിപ്പോർട്ട് നൽകിയത്.

പരീക്ഷ നടത്തിപ്പിൽ കാലാനുസൃതമായ മാറ്റം കൊണ്ടുവരുമെന്ന് വി സി അറിയിച്ചു. ഹാൾടിക്കറ്റിന് പകരം ഇലക്ട്രോണിക് മീഡിയം നടപ്പിലാക്കും. പരീക്ഷ കേന്ദ്രങ്ങളിൽ സൗഹൃദ അന്തരീക്ഷം ഉണ്ടാകണമെന്നും വി സി അറിയിച്ചു. സംഭവം സംബന്ധിച്ച് വിശദമായ റിപ്പോർട് നൽകുമെന്നും വി സി അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments