കൊച്ചി: മലയാള സിനിമയിലെ നടിമാരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി
മഞ്ജു വാര്യര്‍ രാജി വച്ചതായി വാര്‍ത്ത. രാജി വച്ചെന്ന വിവരം മഞ്ജു അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചതായാണ് വിവരം.നേരത്തെയും ഡബ്യുസിസിയുടെ ചില നിലപാടുകള്‍ക്കെതിരെ മഞ്ജു അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയിരുന്നു.
മലയാള സിനിമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് ഡബ്യുസിസിയുടെ നിലപാടുകള്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിന്റെ രാജി എന്നാണ് വിവരം.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ, അമ്മയില്‍ തിരിച്ചെടുത്ത വിഷയം വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ച് ഇടവേള ബാബു നല്‍കിയ കത്തില്‍ ഡബ്യുസിസി അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടെയാണ് മഞ്ജുവിന്റെ രാജി വാര്‍ത്ത പുറത്തു വരുന്നത്