വിമാനത്തില്‍ കൊതുക് ശല്യം; പരാതിപ്പെട്ട ഡോക്ടറെ തള്ളിപ്പുറത്താക്കി

0
28

ലക്‌നൗ: വിമാനത്തില്‍ കൊതുക് ശല്യമുണ്ടെന്ന് പരാതിപ്പെട്ട ഡോക്ടറെ ഇന്‍ഡിഗോ വിമാന അധികൃതര്‍ വിമാനത്തില്‍ കൊതുക് ശല്യം; പരാതിപ്പെട്ട ഡോക്ടറെ തള്ളിപ്പുറത്താക്കി. ബംഗളൂരുവില്‍ നിന്നുള്ള ഡോക്ടര്‍ സൗരഭ് റായിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ലക്‌നൗവില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ 6ഇ541 വിമാനത്തില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

വിമാനത്തില്‍ കൊതുക് ഉണ്ടെന്ന് പരാതി പറഞ്ഞതിന് പിന്നാലെ സൗരഭിനെ ജീവനക്കാര്‍ കൈയേറ്റം ചെയ്യതായും നിര്‍ബന്ധിച്ച് വിമാനത്തില്‍ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു. വേണമെങ്കില്‍ മറ്റൊരു വിമാനത്തില്‍ ബംഗളൂരുവിലേക്ക് പോകാനും നിര്‍ദ്ദേശിച്ചു. വിമാനത്താവള ലോഞ്ചിലേക്ക് പോകുന്നതിന് ബസില്‍ കയറാനും സൗരഭിനെ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും അനുവദിച്ചതുമില്ല.

അതേസമയം മോശം പെരുമാറ്റം കാരണമാണ് സൗരഭിനെ വിമാനത്തില്‍ നിന്ന് പുറത്താക്കിയതെന്ന് ഇന്‍ഡിഗോ ട്വിറ്ററിലൂടെ വിശദീകരിച്ചു. രോഷാകുലനായ സൗരഭ് മോശമായ ഭാഷ ഉപയോഗിച്ചുവെന്നും ഇന്‍ഡിഗോ അധികൃതര്‍ പറഞ്ഞു.<blockquote class=”twitter-video” data-lang=”en”><p lang=”en” dir=”ltr”><a href=”https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw”>#WATCH</a> A video shot by a passenger at Lucknow airport on a Jet Airways flight shows passengers swatting mosquitoes (8.4.18) <a href=”https://t.co/vVh3LbrMJk”>pic.twitter.com/vVh3LbrMJk</a></p>&mdash; ANI UP (@ANINewsUP) <a href=”https://twitter.com/ANINewsUP/status/983576403881885696?ref_src=twsrc%5Etfw”>April 10, 2018</a></blockquote>
<script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

Leave a Reply