വിരമിക്കലിന് ഒരുങ്ങി യുവരാജ് സിങ്

0
26

ന്യൂഡല്‍ഹി: വരുന്ന ക്രിക്കറ്റ് ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന സൂചന നല്‍കി ഇന്ത്യന്‍ താരം യുവരാജ് സിങ്. ‘2019 വരെ ക്രിക്കറ്റില്‍ സജീവമായി തന്നെ തുടരും. അത് വരെ പറ്റാവുന്നിടത്തോളം കളിക്കും. ആ വര്‍ഷം അവസാനിക്കുന്നതോടെ കരിയര്‍ മുന്നോട്ട് കൊണ്ട് പോവുന്നതിനെ കുറിച്ച് തീരുമാനമെടുക്കും,’ യുവരാജ് പറഞ്ഞു.

‘ഒരു ഘട്ടമെത്തുമ്പോള്‍ എല്ലാവര്‍ക്കും ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടി വരും. 2000 മുതല്‍ ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാണ്. കരിയര്‍ തുടങ്ങിയിട്ട് 17-18 വര്‍ഷങ്ങളായി. 2019ല്‍ ഞാന്‍ തീരുമാനം പ്രഖ്യാപിക്കും,’ യുവരാജ് കൂട്ടിച്ചേര്‍ത്തു.

36കാരനായ താരം 2017 ജൂണിലാണ് ഇന്ത്യക്കായി അവസാനമായി ഏകദിനമത്സരം കളിച്ചത്. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ കളിക്കാരനാണ് യുവരാജ് സിങ്.

Leave a Reply