വിവരം ചോര്‍ത്തല്‍, കോണ്‍ഗ്രസ് മൊബൈല്‍ ആപ്പ് പിന്‍വലിച്ചു

0
46

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും പിന്‍വലിച്ചു. സിംഗപ്പൂരിലെ സര്‍വറുകളിലേക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് ആപ്ലിക്കേഷന്‍ പിന്‍വലിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒഫിഷ്യല്‍ ആപ്ലിക്കേഷന്‍ അമേരിക്കന്‍ കമ്പനിക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നുവെന്ന ആരോപണങ്ങള്‍ നിനില്‍ക്കുന്ന പശ്ചാതലത്തിലാണ് കോണ്‍ഗ്രസിന് എതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. മോദിയുടെ ആപ്ലിക്കേഷന്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ആപ്പിനെപ്പറ്റിയും ആരോപണം ഉയര്‍ന്നത്.

ഫ്രഞ്ച് സുരക്ഷാ സുരക്ഷാ നിരീക്ഷകന്‍ എലിയറ്റ് ആല്‍ഡേഴ്‌സനാണ് മോദി ആപ്പിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ ഒഫിഷ്യല്‍ ആപ്ലിക്കേഷന് എതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് ആല്‍ഡേഴ്‌സണ്‍ നടത്തിയിരുന്നത്. നരേന്ദ്ര മോദി ആപ്പില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നവരുടെ വിവരങ്ങള്‍ in.wzrkt.com എന്ന അമേരിക്കന്‍ ഡൊമൈനിലേക്ക് ചോര്‍ത്തപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള വിവരങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് ട്വിറ്ററിലൂടെയാണ് ആല്‍ഡേഴ്‌സണ്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

Leave a Reply