വിശാഖപട്ടണം തുറമുഖത്ത് വൻ തീപിടിത്തം

0
25

ആന്ധ്രയിലെ വിശാഖപട്ടണം തുറമുഖത്ത് വൻ തീപിടിത്തം. തുറമുഖത്തെ തീരത്ത് കിടന്ന 25ൽ അധികം ബോട്ടുകൾ കത്തി നശിച്ചു. ഇന്നലെ രാത്രി 11.30 യോടെയാണ് തീപിടിത്തമുണ്ടായത്. ഏകദേശം 40 കോടിയുടെ നഷ്ടമുണ്ടായതായാണ് നിഗമനം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

സാമൂഹ്യവിരുദ്ധരാണ് ബോട്ടുകൾക്ക് തീയിട്ടതെന്നാണ് മത്സ്യത്തൊഴിലാളികൾ സംശയം പ്രകടിപ്പിക്കുന്നത്. സമീപത്തുള്ള ബോട്ടിൽ നടന്ന പാർട്ടിക്കിടയിൽ തീ പടർന്നതാണെന്നും സംശയമുണ്ട്. ഒരു ബോട്ടിൽ നിന്നും തീ ആളിപ്പടർന്ന് മറ്റ് ബോട്ടുകളും കത്തുകയായിരുന്നുവെന്ന് ഡിസിപി ആനന്ദ് റെഡ്ഡി അറിയിച്ചു.

Leave a Reply