വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് നോട്ടിംഗ്ഹാം ഒരുങ്ങി

0
34

തിരുനാള്‍ ആഘോഷം ബൂളിവാര്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തില്‍

നോട്ടിംഗ്ഹാം: ഭാരതകത്തോലിക്കാസഭയുടെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ശനിയാഴ്ച്ച നോട്ടിംഗ്ഹാമില്‍ തുടക്കമാവുന്നു. ബൂളിവാര്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തില്‍ ഭരണങ്ങാനത്തുനിന്നും ലോകത്തിന്റെ തന്നെ വിശുദ്ധയായ സഹനത്തിന്റെ മാതാവിന്റെ തിരുനാളിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാര്‍തോമാ സ്ലീഹായുടെ തിരുനാളും ഇതോടൊപ്പം കൊണ്ടാടും. മുട്ടിപ്പായി പ്രാര്‍ഥിച്ചാല്‍ പരിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം ഓരോരുത്തര്‍ക്കും ലഭിക്കുമെന്നത് സാക്ഷ്യപ്പെടുത്തിയതാണ്. പ്രവാസികള്‍ക്കിടയില്‍ ആത്മീയ വര്‍ഷമായി അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ മാറും. ശനിയാഴ്ച്ച രാവിലെ 9.30 നു ഫാ. ഡേവിഡ് പാല്‍മര്‍ വലിയ തിരുനാളിന്റെ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്നു നടക്കുന്ന ഭക്തിസാന്ദ്രമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ക്ലിഫ്ടണ്‍ കോര്‍പ്പസ് ക്രിസ്തി പള്ളി വികാരി ഫാ. വില്‍ഫ്രഡ് പെരേപ്പാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. എസ്.ഡി.വി സഭാംഗം ഫാ ജോബിന്‍ കൊല്ലപ്പള്ളി വചന സന്ദേശം നല്കും. തിരുനാള്‍ ദിനം ഹൃദ്യമായ സ്‌നേഹവിരുന്നും തയാറാക്കും. ഴിസ്വാസ സമൂഹത്തിനു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് ചുംബിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മിഷന്‍ ഡയറക്ടര്‍ ഫാ.ബിജു കുന്നിക്കാടിന്റെ നേതൃത്വത്തിലാണ് തികുനാള്‍ ഒരുക്കങ്ങള്‍ നടത്തുന്നത്. കൈക്കാരന്‍മാര്‍, പ്രസുദേന്തിമാര്‍, കമ്മിറ്റി അംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്‌സ്, ഉള്‍പ്പെടെയുള്ളവര്‍ തിരുനാള്‍ ക്രമീകരണങ്ങള്‍ക്ക് സഹകരണം നല്കുന്നു

Leave a Reply