വിശുദ്ധ വാരത്തിൻെറ തുടക്കം കുറിച്ച് ഇന്ന് ഓശാന ഞായർ

0
28

കൊച്ചി: വിശുദ്ധ വാരാചരണത്തിൻെറ തുടക്കം കുറിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഒാശാന പെരുന്നാളായി ആചരിക്കുന്നത്. ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനാ പരിപാടികൾ നടക്കുന്നു.

പ്രത്യേക തിരുകർമങ്ങളും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും കുർബാനയും ഇന്ന് നടക്കും. കുരിശുമരണത്തിന് മുമ്പ് യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശത്തിന്റെ സ്‌മരണകളുമായാണ് കുരുത്തോല പെരുന്നാൾ ആചരിക്കുന്നത്. കുരുത്തോലയുമേന്തിയുള്ള പ്രദക്ഷിണവും പള്ളികളിൽ നടക്കും.

Leave a Reply